എറണാകുളം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ്

0

എറണാകുളം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ് നേര്യമംഗലം നവോദയ വിദ്യാലയത്തിൻറെ സഹകരണത്തോടെ ജനവരി 14,15 തിയതികളിൽ നവോദയ സ്‌കൂളിൽ വച്ചു സംഘടിപ്പിച്ചു . 14 നു രാവിലെ 10 നു സ്‌കൂൾ പ്രിൻസിപ്പാൾ സ്റ്റെല്ല ഹെബ്‌സി ബായ് ഉദ്ഘാടനം ചെയ്തു. തുടർന്നു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ . കെ പി അരവിന്ദൻ ശാസ്ത്രവും ജീവിതവും എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. ആരോഗ്യ രംഗത്തെ നിരവധി സംശയങ്ങൾക്കുള്ള ഡോക്ടറുടെ ലളിതമായ മറുപടി കുട്ടികളെ ഏറെആകർഷിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉലഹന്നാൻ ആശംസകൾ നേർന്നു
ഹൈസ്‌കൂൾ തല വിദ്യാർത്ഥികൾ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിൽ നീർത്തടം,ആവാസവ്യവസ്ഥ, ജലഗുണതാനിർണയം, സൂക്ഷ്മജീവികൾ എന്നീ രംഗങ്ങളിലെ പ്രാധാന്യം വ്യക്തമാക്കുന്ന പഠന റിപ്പോർട്ടുകളും യു പി വിഭാഗം സസ്യരോഗങ്ങളെപ്പറ്റിയുള്ള അന്വേഷണങ്ങളും അവതരിപ്പിച്ചു . വിവിധ ഗ്രൂപ്പുകളിലായി നടന്ന അവതരണങ്ങളുടെ മൂല്ല്യ നിർണയത്തിനും ക്രോഡീകരണത്തിനും ഡോ ഷാജു തോമസ്, ഡോ ജിബി കുര്യാക്കോസ്, ഡോ പി ജലജ , പ്രവീൺ ( ഐ ആർ ടി സി ), കൃഷി വകുപ്പ് അസി ഡയറക്ടർ സജിമോൾ വി കെ , റിട്ട.കൃഷി ഓഫിസർമാരായ കെ കെ നാരായണൻ, തുളസീധരൻ പിള്ള, കെ എം ബേബി തുടങ്ങിയവർ നേതൃത്ത്വം നൽകി .തുടർന്നു നടന്ന ജില്ലാ കൃഷിത്തോട്ടം സന്ദർശനം കുട്ടികൾക്കു പോളി ഫാമിങ് തുടങ്ങി കാർഷിക രംഗത്തെ ഏറെ പുതു അറിവുകൾ നൾകി . വൈകിട്ടു നടന്ന സയൻസ് ഡിബേറ്റിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു .
രണ്ടാം ദിവസം രാവിലെ ഡോ കെ എം സംഗമേശൻ നേതൃത്വം നൽകിയ പ്രഭാത പ്രവർത്തനങ്ങളിലൂടെ ആരംഭിച്ചു. തുടർന്നു ഗ്രൂപ്പുകളിലായി വിവിധ പ്രവർത്തനങ്ങൾ നടന്നു. ജലസാമ്പിളുകളുടെ ശേഖരണവും മൈക്രോസ്കോപ്പിലൂടെയുള്ള ആൽഗനിരീക്ഷണവും കൗതുകമുണർത്തുന്നതായിരുന്നു. ആലുവ മേഖലാ സെക്രട്ടറി കെ പി ജിതിൻ, അദ്ധ്യാപികമാരായ റെനി സ്റ്റീഫൻ, ബിന്ദു ആർ കെ തുടങ്ങിയവർ നേതൃത്വം നൾകി. ജലഗുണതാ പരിശോധയുടെ പരിശീലനത്തിനു നേതൃത്വം നൽകിയത് ഡോ പി ഇന്ദിര, എ.പി സിംഗ്‌, കീർത്തി, ഗോപിക ഹെലന തുടങ്ങിയവരാണ്. കോലഞ്ചേരി മേഖലാ സെക്രട്ടറി അജയകുമാർ മഴ വെള്ള സംഭരണത്തിന്റെ പ്രായോഗിക പരിശീലനം വിദ്യാർത്ഥികൾക്കു നൾകി. 15 നു വൈകിട്ട് 3 30 നു സമ്മാന വിതരണത്തോടെ രണ്ടുദിവസം നീണ്ടുനിന്ന ബാലശാസ്ത്രകോണ്‍ഗ്രസ്സ് സമാപിച്ചു. നവോദയാ വിദ്യാലയം സംഘാടന പ്രവർത്തനങ്ങളിൽ മുഖ്യപങ്കു വഹിച്ചു. ടി എ ശ്രീനിവാസൻ കോർഡിനേറ്ററായിരുന്നു. ജില്ലാകമ്മറ്റി അംഗം എൻ യു പൗലോസ് ഏകോപനം നടത്തി
ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ സുകുമാരൻ, പ്രൊഫ.പി.ആർ.രാഘവൻ, എം.ആർ മാർട്ടിൻ തുടങ്ങിയവർ അക്കാദമിക് ചുമതലകൾ നിർവഹിച്ചു. 11 മേഖലാ വിജ്ഞാനോത്സവങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 50 യു പി വിദ്യാർത്ഥികളും 45ഹൈസ്‌കൂൾ വിദ്യാർത്ഥികളും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *