ഐ.ആർ.ടി.സിയിൽ സയൻസ് ആക്റ്റിവിറ്റി സെന്റർ
പാലക്കാട്: ചെറു പ്രായത്തിൽ തന്നെ കുട്ടികൾക്ക് ശാസ്ത്രബോധവും ശാസ്ത്രത്തിന്റെ രീതികളും സ്വായത്തമാക്കുന്നതിനുള്ള അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന തുറന്ന അവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഐ.ആർ.ടി.സി ശാസ്ത്രപ്രവർത്തന കേന്ദ്രം ആരംഭിക്കുന്നു. ക്യാമ്പസിലെ വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ഒരുക്കുന്ന വ്യത്യസ്തമായ സജ്ജീകരണങ്ങൾ ആയിരിക്കും സയൻസ് സെന്ററിന്റെ പ്രധാന ആകർഷണം. സയൻസ് സെന്റർ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനായി ചേർന്ന ശില്പശാല AIPSN എക്സിക്കുട്ടീവ് കമ്മിറ്റി അംഗം ഡോ. വിവേക് മൊണ്ടെയ്റോ (നവനിർമിതി, മുംബൈ) ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി. കെ. രവീന്ദ്രൻ, ഡോ. എൻ. ഷാജി, ഡോ. സി. രാമകൃഷ്ണൻ, കെ. വി. എസ്. കർത്ത, പി. രമേശ് കുമാർ, റിസ്വാൻ സി., ഡോ. കെ. രാജേഷ് തുടങ്ങിയവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.
ഡോ. വിവേക് മൊണ്ടെയ്റോയുടെ പ്രഭാഷണത്തിന്റെ യുട്യൂബ് ലിങ്ക്: