ഒല്ലൂക്കര മേഖലാസമ്മേളനം
ഒല്ലൂക്കര: കേന്ദ്ര ഗവേഷണ സ്ഥാപനമായ സി-മെറ്റിലെ സീനിയർ ശാസ്ത്രജ്ഞൻ ഡോ.എസ്.എൻ. പോറ്റി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളം സൗരോർജത്തിലേക്ക് മാറണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഊർജോപഭോഗത്തിൽ സൗരോർജംകൊണ്ട് സ്വയം പര്യാപ്തത കൈവരിച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പിന്തുടരാവുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പകൽസമയത്ത് ഉൽപാദിപ്പിക്കുന്ന സൗരോർജം ഉപയോഗശേഷം ബാക്കിവരുന്നത് വൈദ്യുതിബോർഡിന്റെ മെയിൻ ഗ്രിഡിലേക്ക് നൽകുകയും പകരം രാത്രി ആവശ്യത്തിനുള്ള വൈദ്യുതി ബോർഡിൽ നിന്ന് തിരിച്ചു വാങ്ങുകയുമാണ് അവർ ചെയ്യുന്നത്. ഇത് കേരളം മാതൃകയാക്കിയാൽ, സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതികാഘാതം ഏറെയുള്ള അതിരപ്പിള്ളി പോലുള്ള ജലവൈദ്യുത പദ്ധതികൾ ഉപേക്ഷിക്കാമെന്ന് ഡോ. പോറ്റി ചൂണ്ടിക്കാട്ടി.
മേഖലാ പ്രസിഡണ്ട് ഡോ. പി.വിജയൻ അധ്യക്ഷത വഹിച്ചു. വി.ജി.ഗോപിനാഥന്‍, ടി.വി.ഗോപീഹാസൻ, എ.ഇ.രാജൻ, ടി. സത്യനാരായണൻ, എ.പി.ശങ്കരനാരായണൻ, ഡോ.വി.ജി.ഗോപാലകൃഷ്ണൻ, എം.വി.അറുമുഖൻ, എം.എൻ.ലീലാമ്മ, കെ.വി.ആന്റണി, തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: ടി.വി.ഗോപീഹാസൻ (പ്രസിഡണ്ട്) ടി.എസ്.രാമകൃഷ്ണൻ (വൈസ്.പ്രസി.) സോമൻ കാര്യാട്ട് (സെക്രട്ടറി) കെ.ആർ.സുരേഷ് (ജോ. സെക്ര.) എം.ഇ.രാജൻ (ട്രഷറർ)