കണ്ണൂർ ജനോത്സവം
കണ്ണൂർ: പയ്യന്നൂർ, ശ്രീകണ്ഠപുരം, ഇരിട്ടി, പേരാവൂർ മേഖലകളിൽ ജനോത്സവത്തിന്റെ അനുബന്ധമായി ചന്ദ്രോത്സവം സംഘടിപ്പിച്ചു. പയ്യന്നൂരിൽ – കാനായി – ദേശോ ദ്ധാരണ വായനശാലയിൽ ചന്ദ്രഗ്രഹണ ക്ലാസ്സെടുത്ത് പി.എം.സിദ്ധാർത്ഥൻ ജനോത്സവം ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ ആകാശം തീം ആയ ചിത്രരചനയില്‍ 120 പേർ പങ്കെടുത്തു. ഇരിട്ടി – പറയനാട് വെച്ച് ക്ലാസും ഗ്രഹണ നിരീക്ഷണവും നടന്നു 100 പേർ പങ്കെടുത്തു. ശ്രീകണ്ഠപുരം – നിടുവായൂർ എയുപി സ്കൂളില്‍ ടി.വി. ഹരീന്ദ്രനാഥ് ക്ലാസെടുത്തു. പി.എം.സിദ്ധാര്‍ത്ഥിന്റെ വീഡിയോ പ്രദർശിപ്പിച്ചു. 7.15 മുതൽ 8 മണി വരെ ചന്ദ്രദർശനം നടത്തി 110 പേർ പങ്കെടുത്തു. ദേശ മിത്രം എയുപി സ്കൂളില്‍ ബ്ലഡ് മൂൺ-ബ്ലൂ മൂൺ -സൂപ്പർ മൂൺ എന്ന വിഷയത്തിൽ ബേബി ലത ടീച്ചർ ക്ലാസെടുത്തു. 260 പേർ പങ്കെടുത്തു. പേരാവൂർ – ഇരിട്ടി ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്രിൻസിപ്പാൾ കെ.സുരേഷ് ക്ലാസ്സെടുത്തു. മുഴക്കുന്ന് PPR UP സ്കൂളിൽ ചന്ദ്രദർശനം നടത്തി. ഗ്രഹണ സമയത്തു തന്നെ പായസം വെച്ച് എല്ലാവര്‍ക്കും വിതരണം ചെയ്തു.