സ്വാതന്ത്ര്യഗീതം

സച്ചിദാനന്ദന്‍

പാടാം വീണ്ടും സ്വാതന്ത്ര്യത്തിന്‍

ഗാഥകള്‍ തെരുവുകള്‍ തോറും…

അറിയാനുള്ളൊരു -സ്വാതന്ത്ര്യം

-‌പറയാനുള്ളൊരു -സ്വാതന്ത്ര്യം

വിശപ്പില്‍ നിന്നും -സ്വാതന്ത്ര്യം

-ജാതിയില്‍ നിന്നും -സ്വാതന്ത്ര്യം

പെണ്ണുങ്ങള്‍ക്കും -സ്വാതന്ത്ര്യം

-കുഞ്ഞുങ്ങള്‍ക്കും -സ്വാതന്ത്ര്യം

വിശ്വാസത്തിനു  -സ്വാതന്ത്ര്യം

-ചോദ്യം ചെയ്യാൻ  -സ്വാതന്ത്ര്യം

വെറുപ്പിൽ നിന്നും -സ്വാതന്ത്ര്യം

-ഇരുട്ടിൽ നിന്നും -സ്വാതന്ത്ര്യം

 

(മുദ്രാവാക്യം)

ധനാധികാരം തകരട്ടെ

ജനാധികാരം വളരട്ടെ!

 

നാമേ തീയും കാറ്റും

-നാമേ വെളിവും പൊരുളും

നാം അക്ഷരവും പാട്ടും

-നാം ആനന്ദം, പ്രകൃതി

 

മണ്ണെല്ലാര്‍ക്കും…

-സ്വാതന്ത്ര്യംജലമെല്ലാര്‍ക്കും…

-സ്വാതന്ത്ര്യംഅറിവെല്ലാര്‍ക്കും…

-സ്വാതന്ത്ര്യം)കലയെല്ലാര്‍ക്കും…

-സ്വാതന്ത്ര്യം)

 

( മുദ്രാവാക്യം)

അനീതിയ്‌ക്കെതിരെ

കലാപം ചെയ്യുക!

ഇടിയായ് നമ്മള്‍ മുഴങ്ങും

-മഴയായ് പെയ്യും മൈത്രി

കാറ്റായ് വീശും നമ്മള്‍

-പുഴയായൊഴുകും കരുണ

 

ഭൂവിനു- സ്വസ്തി

-ദീനനു മുക്തി

കാടിനു- സ്വസ്തി

-ദളിതനു മുക്തി

നീരിനു-സ്വസ്തി

-നാടിനു മുക്തി

പ്രാണനു-സ്വസ്തി

-മനുജനു മുക്തി

 

തകിലും തപ്പും മുട്ടി

-പറയും തുടിയും മുട്ടി

കരയും കടലും മീട്ടി

-തലയും നെഞ്ചുമുയര്‍ത്തി

പാടാം വീണ്ടും സ്വാതന്ത്ര്യത്തിന്‍

ഗാഥകള്‍ തെരുവുകള്‍ തോറും..

-ഗ്രാമം തോറും നഗരം തോറും..

പാടാം വീണ്ടും സ്വാതന്ത്ര്യത്തിന്‍

ഗാഥകള്‍ തെരുവുകള്‍ തോറും..

 

ചൂണ്ടിത്തറച്ചുനിന്നിട്ട് ചാവണം പെണ്ണേ….

എം എം സചീന്ദ്രന്‍
ഈരകര…ഈരകരീരാ.. ഈരകരീരാ…

ഈരകര… ഈരകരീരാ… ഈരകരീരാ…

അടിപെണ്ണേ…എളങ്കന്നീ… എള്ള്  കറമ്പീ…

ആരെക്ക,ണ്ടാ…രെക്ക,ണ്ടാട്ടം നിറുത്തീ…?

ആണ്‍മയിലും പെണ്‍മയിലും നിന്നാട്ണ കണ്ടേ…

അയ്യാട്ടം തീര്ണമുമ്പേ..അമ്പിനു കൊണ്ടേ…

ആണ്‍തെങ്ങും പെണ്‍തെങ്ങും നിന്നാ..ട്ണ കണ്ടേ

അയ്യാട്ടം തീര്ണമുമ്പ് കുരലരിഞ്ഞിട്ടേ..

അടിപെണ്ണേ…എളങ്കന്നീ… എള്ള് കറമ്പീ…

ആരെക്ക,ണ്ടാ…രെക്ക,ണ്ടാട്ടം നിറുത്തീ…?

ആണ്‍കവുങ്ങും പെണ്‍കവുങ്ങും നിന്നാട്ണ കണ്ടേ..

അയ്യാട്ടം തീര്ണമുമ്പ് കഴുത്തു മുറിച്ചേ

ആണ്‍പൂവും പെണ്‍പൂവുംനിന്നാട്ണ കണ്ടേ..

അയ്യാട്ടം തീര്ണമുമ്പ് കശക്കിയരച്ചേ.

(ഈരകര…ഈരകരീരാ…..)

 

അടിപെണ്ണേ.. എളങ്കന്നീ… എള്ള് കറമ്പീ

ആരെക്കണ്ടാരെ..ക്കണ്ടു നീ പാട്ടു നിറുത്തീ…?

ആണ്‍കുയിലും പെണ്‍കുയിലുംനിന്ന്പാട്ണകണ്ടേ..

അപ്പാട്ടു തീര്ണമുമ്പേ… നെഞ്ചു തുളച്ചേ…

അടിപെണ്ണേ.. എളങ്കന്നീ… എള്ള് കറമ്പീ

ആരെക്കണ്ടാരെ..ക്കണ്ടു…പറച്ചിലു നിര്‍ത്തീ…?ആണ്‍കിളിയും പെണ്‍കിളിയുംനിന്ന്  നേര്പറഞ്ഞേ..

അപ്പറച്ചില്‍ തീരുംമുമ്പു കഴുത്തു പിരിച്ചേ…

അടിപെണ്ണേ.. എളങ്കന്നീ… എള്ള് കറമ്പീ

ആരെക്കണ്ടാരെ..ക്കണ്ടിട്ടെഴുത്തു നിറുത്തീ…?

ആണ്‍വിരലും പെണ്‍വിരലും ചേര്‍ന്നെഴുത്ണ കണ്ടേ..

അയ്യെഴുത്തു തീര്ണ മുമ്പു വിരലറുത്തിട്ടേ..

അടിപെണ്ണേ.. എളങ്കന്നീ… എള്ള് കറമ്പീ

ആരെക്കണ്ടാരെ..ക്കണ്ടു വരയ്ക്കലു നിര്‍ത്തീ…?

ആണ്‍നിറം പെണ്‍നിറം ചേര്‍ന്നൊരു ചിത്രം വരച്ചേ..

അച്ചി..ത്രം മായ്ണ മുമ്പേ ചോര തെറിച്ചേ..

(ഈരകര…ഈരകരീരാ…..)

 

പാടുന്ന പാട്ടിന്റെ പേരില് കൊല്ല്ണ കാലം..

തോന്നുന്നതൊക്കെ പാടി മരിക്കണം പെണ്ണേ..

പറയുന്ന നേരിന്റെ പേരില് കൊല്ല്ണ കാലം

നേരായ നേരു പറഞ്ഞിട്ട് ചാവണം പെണ്ണേ.

ആടുന്ന ആട്ടം കണ്ടിട്ട് കൊല്ല്ണ കാലം

ആടിത്തുളഞ്ഞുവീണു മരിക്കണം പെണ്ണേ…

എഴുതുന്ന വാക്കിന്റെ പേരില് കൊല്ല്ണ കാലം

എഴുതി,ച്ചെറുത്തുനിന്നിട്ട് ചാവണം പെണ്ണേ..

ചാലിച്ച നിറത്തിന്റെ പേരില് കൊല്ല്ണ കാലം

ചോരകൊണ്ട് ചിന്തി  മരിക്കണം പെണ്ണേ..

ചൂണ്ടുന്ന വിരലിന്റെ പേരില് കൊല്ല്ണ കാലം

ചൂണ്ടിത്തറച്ചുനിന്നിട്ട്  ചാവണം പെണ്ണേ…

 

ബാലവേദിപ്പാട്ട് -ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍

ഇ. ജിനന്‍

അങ്ങനെത്തന്നെ അങ്ങനെത്തന്നെ
എന്നു പറഞ്ഞു നടക്കേണ്ടാ…..
ഇന്നലെ പറ്റിയ തെറ്റായ തെറ്റിന്റെ
പിന്നാലെ തന്നെ നടക്കേണ്ടാ…..

ആങ്ങനെ നന്നായി ബോധിക്കാത്തവ
അങ്ങനെത്തന്നെ എടുക്കേണ്ടാ…..
എങ്ങനെ എങ്ങനെ ? എന്നൊരു ചോദ്യം
അങ്ങോട്ടൊന്നു തൊടുക്കേണം…

പാടില്ലാത്തവ കണ്ടാലുടനെ
പാടെ തന്നെ വിലക്കാലോ…
ശരിയല്ലാത്തവ കേട്ടാലുടനെ
ശരിയായ് തന്നെ കയര്‍ക്കാലോ…

പണ്ടേയുള്ളോരു വിശ്വാസത്തെ
കൊണ്ടേ, നമ്മള്‍ നടക്കേണ്ട.
തോറ്റു മടങ്ങാത്ത ശാസ്ത്രസത്യങ്ങളില്‍
ഊറ്റം കൊണ്ടു നടക്കേണം.

ഏറ്റു പറയഞ്ഞു നടക്കുകയെന്നത്
ഏറ്റം ശ്രദ്ധിച്ചാകേണം.
ആരോടെന്തും ചോദിക്കാനായ്
ആരേ നമ്മള്‍ ഭയക്കേണം ?

 

നാട്ടില്‍ പെരിയോരേ..

എം എം സചീന്ദ്രന്‍

(കൊച്ചീ.. കാരത്തി കൊച്ചുപെണ്ണേ…നിന

– ക്കെത്തീര മാരന്മാരുള്ളതെടീ…. എന്ന മട്ട്)

 

തിന്തക തിന്തക തെയ്യന്താരോ.. തക

തിന്തകത്തിന്തക തെയ്യന്താരോ…

തിന്തകത്തിന്തക തെയ്യന്താരോ.. തക

തിന്തകത്തിന്തക തെയ്യന്താരോ…

തിന്തകത്തിന്തക തെയ്യന്താരോ.. തക

തിന്തകത്തിന്തക തെയ്യന്താരോ…

നാട്ടില്‍ പെരിയോരേ..നേതാക്കളേ നിങ്ങള്‍..

ക്കെ..ത്തറ ഫ്‌ളാറ്റുകളുണ്ട് നാട്ടില്‍..

പാര്‍ക്കുന്ന ഫ്‌ളാറ്റൊന്നു കൂടാതെയിന്നെനി-

ക്കൊമ്പതു ഫ്‌ളാറ്റുകളുണ്ട് നാട്ടില്‍…

തിന്തകത്തിന്തക തെയ്യന്താരോ.. തക

തിന്തകത്തിന്തക തെയ്യന്താരോ…

ഒന്ന് വടക്കാണ്.. ഒന്ന് കിഴക്കാണ്

ഒന്ന് പടിഞ്ഞാറെത്തീരത്തുണ്ട്..

ഒന്നിലൊരാനയ്ക്ക് കൊമ്പു മുളച്ചിട്ടു

-ണ്ടൊന്നിന്റെ വാതിലു ചന്ദനത്തില്‍…

തിന്തകത്തിന്തക തെയ്യന്താരോ.. തക

തിന്തകത്തിന്തക തെയ്യന്താരോ..

ഒന്നില്‍ തണുപ്പാണ് ഒന്നിലിളംചൂട്

ഒന്നിന്നകത്താണ് സ്വിംമ്മിംഗ് പൂള്..

ഒന്നു പുഴക്കരെയൊന്നു കടല്‍ക്കരെ ഒന്നൂ…നഗരത്തിരക്കിലാണ്..

തിന്തകത്തിന്തക തെയ്യന്താരോ.. തക

തിന്തകത്തിന്തക തെയ്യന്താരോ…

ഒന്നില്‍ കുരിശുണ്ട് ഒന്നില്‍ തുളസിയു-

ണ്ടൊന്നിലൊരമ്പിളിത്തെല്ലുമുണ്ട്

ഒന്നിന്റെ മൂലയില്‍ ഗംഗാജലത്തിന്റെ

കുപ്പികള്‍ തൂങ്ങിക്കിടക്കുന്നുണ്ട്..

           തിന്തകത്തിന്തക തെയ്യന്താരോ.. തക

           തിന്ത കത്തിന്തക തെയ്യന്താരോ..

നാട്ടില്‍പ്പെരിയോരേ.. നേതാക്കളേ ഫ്‌ളാറ്റില്‍ എത്തേറ,യാളുകള്‍ പാര്‍ക്കുന്നുണ്ട്…

ഫ്‌ളാറ്റുകളൊമ്പതും പൂട്ടിക്കിടപ്പാണ്

പാര്‍ക്കാനൊരാളെയും കിട്ടുന്നില്ലാ…

തിന്തകത്തിന്തക തെയ്യന്താരോ.. തക

തിന്തകത്തിന്തക തെയ്യന്താരോ..

തിന്തകത്തിന്തക തെയ്യന്താരോ.. തക

തിന്തകത്തിന്തക തെയ്യന്താരോ..

 

ഇന്ത്യ വിളിപ്പൂ പോരാളികളെ
പ്രസാദ് കൈതക്കല്‍

ഇന്ത്യ വിളിപ്പൂ പോരാളികളെ
വന്നുകൊളുത്തുക പന്തങ്ങൾ
അഗ്നിശലാകകളുയരും ചിന്തയിൽ-
നിന്നു കൊളുത്തുക പന്തങ്ങൾ

പലവഴി പരിചിതമാം വഴികൾ
പഴകിത്തേഞ്ഞ നടത്തങ്ങൾ
പുതുവഴി തേടാൻ പുലരി തൊടാൻ
പോരിക, വരവായ് ജനോത്സവം
ജനോത്സവം ഗ്രാമോത്സവം
ജനാധിപത്യത്തിൻ വർണോത്സവം

ഇന്ത്യ വിളിപ്പൂ പോരാളികളെ
വന്നുകൊളുത്തുക പന്തങ്ങൾ
അഗ്നിശലാകകളുയരും ചിന്തയിൽ-
നിന്നു കൊളുത്തുക പന്തങ്ങൾ

നോക്കൂ തെരുവിൽ, സിനിമാശാലയിൽ
അച്ചടി പുരളും താളുകളിൽ
കുഴഞ്ഞു വീണു കിതയ്ക്കുകയല്ലോ
ജനാധിപത്യം, സ്വാതന്ത്ര്യം!

ഇന്ത്യ വിളിപ്പൂ പോരാളികളെ
വന്നുകൊളുത്തുക പന്തങ്ങൾ
അഗ്നിശലാകകളുയരും ചിന്തയിൽ-
നിന്നു കൊളുത്തുക പന്തങ്ങൾ

ദേശീയ ഗാനവും ദേശാഭിമാനവും
പേടിയായ് പെയ്യുന്നു നാട്ടിൽ
ദളിതന്റെ കണ്ണിൽ മുസൽമാന്റെ കണ്ണിൽ
ദരിദ്രന്റെ കൺകളിൽ നിറയേ
ഭയമാണിതെങ്ങും നിരാലംബന്റെ കണ്ണിൽ
ഭയമാണ് രാജ്യം ഭരണാധികാരം

ഇന്ത്യ വിളിപ്പൂ പോരാളികളെ
വന്നുകൊളുത്തുക പന്തങ്ങൾ
അഗ്നിശലാകകളുയരും ചിന്തയിൽ-
നിന്നു കൊളുത്തുക പന്തങ്ങൾ

 

 

Leave a Reply

Your email address will not be published. Required fields are marked *