കാക്രത്തോടിന്റെ ഉത്ഭവംതേടി ഒരു യാത്ര
മഞ്ചേരി മേഖല പന്തല്ലൂര്‍ യൂണിറ്റ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ചേര്‍ന്ന് കാക്രത്തോട് നീര്‍ത്തട സംരക്ഷണ പദയാത്ര നടത്തി. തെക്കുമ്പാട് പ്രദേശത്തുകൂടി ഒഴുകി പന്തലൂര്‍ പുളിക്കലിനപ്പുറം കടലുണ്ടിപ്പുഴയില്‍ ചേരുന്ന കാക്രത്തോട് സംരക്ഷിക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടമായാണ് തോടിന്റെ ഉത്ഭവംതേടി പഠനയാത്ര സംഘടിപ്പിച്ചത്. തെക്കുമ്പാട്, അമ്പലവട്ടം, പുളിക്കല്‍, വടക്കാണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കാര്‍ഷികാവശ്യത്തിന് ജലസേചനത്തിന് കേരള മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് ഉപയോഗിക്കുന്നതാണ് ഈ തോട്. അരനൂറ്റാണ്ടിനുമുമ്പേ തനിയെ ഉണ്ടായ കാക്രത്തോടിന് സമാന്തരമായി മറ്റൊരു തോട് കര്‍ഷകര്‍ നിര്‍മിച്ചിട്ടുണ്ട്. രാവിലെ പന്തലൂര്‍ അമ്പലവട്ടം പാടത്തിനടുത്ത് ഇ എം എസ് സ്മാരക മന്ദിരം പരിസരത്തുനിന്ന് ആരംഭിച്ച യാത്ര മണലിമ്മല്‍, ആനപ്പാത്ത്, കാക്രത്തോട് ചിറ, കീടക്കുന്ന്, അത്തിക്കുണ്ട്, പൂളക്കല്‍ തോട്, പട്ടാളിപ്പാറ തോട്, മേലേ തെക്കുമ്പാട്, വാലാ തോട്, മൈലാടിപ്പടി, എരങ്കോല്‍ എന്നിവിടങ്ങള്‍ സഞ്ചരിച്ച് ഉത്ഭവ കേന്ദ്രമായ പന്തലൂര്‍ മലയിലെ തവരക്കൊടിയില്‍ സമാപിച്ചു.തോട്ടിലൊഴുക്കിയ പ്ളാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും സംഘം നീക്കംചെയ്തു. കര്‍ഷകരുമായും തോടിന്റെ സമീപവാസികളുമായും സംവദിച്ചു.
പരിഷത്തും പന്തലൂര്‍ പൊതുജന വായനശാലയും സംയുക്തമായാണ് പഠനപദയാത്ര സംഘടിപ്പിച്ചത്.