‘കുട തരൂ.. മീൻ സഞ്ചി തരാം’ ക്യാമ്പയിന് തുടക്കമായി
എറണാകുളം: മീൻ വാങ്ങാൻ ഇനി പ്ലാസ്റ്റിക് സഞ്ചികൾ വേണ്ട. തുരുത്തിക്കര സയൻസ് സെന്ററിൽ എത്തിയാൽ മനോഹരമായ മീൻ സഞ്ചിയുമായി മടങ്ങാം. വീടുകളിൽ ഉപയോഗ ശൂന്യമായ കുടകൾ ശേഖരിച്ച് അതിലെ കുട ശീലയും കോട്ടൺ തുണിയും ഉപയോഗിച്ചാണ് സഞ്ചി നിർമാണം. മറ്റ് ആവശ്യങ്ങൾക്ക് സഞ്ചികളും ബാഗുകളും തയ്യാറാക്കി നൽകി വരുന്നുണ്ട് എങ്കിലും മീനും ഇറച്ചിയും വാങ്ങുന്നതിന് കാര്യക്ഷമമായ ഒരു ഉപാധി എന്ന നിലയ്ക്കാണ് വീണ്ടും കഴുകി ഉപയോഗിക്കാൻ സാധിക്കുന്ന കുട ശീല ചേർത്ത് നിർമ്മിച്ച മീൻ സഞ്ചി വ്യത്യസ്തമാകുന്നത്. കുട ശേഖരണത്തിന് ശാന്ത എം കെ, ദീപ്തി മോൾ ടി പി, മിനി കൃഷ്ണൻകുട്ടി, ജിബിൻ ടി, ബിനില എം എസ്, അഭിജിത് എം കെ, ആദർശ് ശശി, കൃഷ്ണപ്രിയ കെ ബി എന്നിവർ നേതൃത്വം നൽകി.