കുറുവക്കര കുന്ന് സംരക്ഷണം
പത്തനംതിട്ട : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്തിൽ നെടുങ്ങാടപ്പളളിക്ക് സമീപം കുറവക്കര കുന്നിന്റെ സംരക്ഷണത്തിന് ഏപ്രിൽ 15ന് മനുഷ്യചങ്ങലയും മാർച്ച് 25ന് ഓപ്പൺ ഫോറവും. കുന്ന് സംരക്ഷിക്കുവാൻ ചേർന്ന പ്രതിരോധ സംഗമത്തിലാണ് ജനിച്ച മണ്ണിനെ മുറുകെപ്പിടിക്കുമെന്ന പ്രഖ്യാപനത്തോടെ ജനങ്ങൾ രംഗത്തെത്തിയത്. വടക്കേപ്പറമ്പിൽ ബാബുച്ചായനും പ്ലാന്തോട്ടത്തിൽ സണ്ണിച്ചായനും വിന്നീസ്സ് സാറും പ്ലാന്തോട്ടത്തിൽ കൊച്ചുമോൻച്ചായനും ഗിരീഷും (cpi.m ബ്രാഞ്ച് സെക്രട്ടറി ) യും ഉൾപ്പെടെ ചർച്ചയിൽ പങ്കെടുത്തവർക്കെല്ലാം ഒരേ സ്വരമായിരുന്നു. പരിസ്ഥിതിയോടുള്ള സമീപനവും മണ്ണിന്റെയും കുന്നിന്റെയും സംരക്ഷണത്തിന്റെ പ്രാധാന്യവും പരിഷത്ത് ജില്ലാ സെക്രട്ടറി രാജൻ.ഡി.ബോസ് വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുറുപ്പ് ചേട്ടൻ ഒരു നാടിന്റെ പിന്തുണ അറിയിച്ചു.