കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലവേദി ജില്ലാ ക്യാമ്പ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു.
നവകേരളം, നവ മുകുളങ്ങൾ
ജൂൺ 1 ന് കണ്ണൂരിൽ
200 യൂറിക്ക ബാലവേദികൾ
കണ്ണൂർ :
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലവേദി ആഭിമുഖ്യത്തിൽ
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 150 കുട്ടികളുടെ നേതൃ ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.
ബോധപൂർവമായ ശാസ്ത്ര വിരുദ്ധ പ്രചരണം രാജ്യവ്യാകമായി നടക്കുന്ന കാലത്ത് ശാസ്ത്ര പ്രചരണ പരിപാടിക്ക് മൂർച്ച കൂട്ടണമെന്നും ശാസ്ത്രബോധത്തിലൂന്നിയുള്ള ഇത്തരം വിദ്യാഭ്യാസ പഠന രീതികളിൽ ഏറെ പ്രസക്തിയുണ്ടെന്നും ബിനോയ് കുര്യൻ അഭിപ്രായപ്പെട്ടു. ശാസ്ത്ര പഠനവും ലക്ഷ്യവും എന്ന വിഷയത്തിൽ പ്രൊഫ. കെ പാപ്പൂട്ടി കുട്ടികളോട് സംവദിച്ചു.
നവകേരളം നവമുകളങ്ങൾ, ബാലവേദി പ്രവർത്തക സഹായി എന്ന പുസ്തകം പരിഷത്ത് സംസ്ഥാന ട്രഷറർ പി.പി. ബാബു പരിചയപ്പെടുത്തി. അഡ്വ. ബിനോയ് കുര്യൻ പ്രകാശനം ചെയ്ത പുസ്തകം സയൻസ് പാർക്ക് ഡയറക്ടർ ജ്യോതി കേളോത്ത് ഏറ്റ് വാങ്ങി സംസാരിച്ചു.
ഒ. സി ബേബിലത സംസാരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല പ്രസിഡന്റ് കെ.പി. പ്രദീപ് കുമാർ ആദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബാലവേദി ജില്ലാ കൺവീനർ ഗിരീഷ് കോയിപ്ര സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി പി ടി രാജേഷ് നന്ദി പറഞ്ഞു.
ഇതോടൊപ്പം സമാന്തരമായി പാനൂരിൽ ബാലവേദി അധ്യാപകർക്കുള്ള ജില്ലാ പരിശീലന ക്യാമ്പ് ചെണ്ടയാട് യു പി സ്കൂളിൽ കൂത്തു പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആർ.ഷീല ഉദ്ഘാടനം നിർവഹിച്ചു.
കണ്ണൂർ ജില്ലയിൽ 200 നവ കേരളം നവ മുകളങ്ങൾ യൂറിക്ക ബാലവേദികൾ ജൂൺ 1 ന് പ്രവർത്തനം ആരംഭിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.