ആയിരം ബാലവേദികൾ എന്ന ലക്ഷ്യത്തിലേയ്ക്ക്

0

ആയിരം ബാലവേദികൾ എന്ന ലക്ഷ്യത്തിലേയ്ക്ക്

 2024 ജൂൺ 1 ന് കേരളത്തിൽ ആയിരം യുറീക്കാ ബാലവേദികൾ രൂപപ്പെടുത്തുന്ന പ്രവർത്തനമാരംഭി ക്കുകയാണ്. ഈ ദിനത്തിന് ഒരു സവിശേഷതയുണ്ട്. 1949 ൽ റഷ്യയിൽ ചേർന്ന വിമൺ ഇന്റർ നാഷണൽ ഡെമോക്രാറ്റിക്ക് ഫെഡറേഷന്റെ സമ്മേളനം ജൂൺ ഒന്നിനെ സാർവ്വദേശീയ ശിശുദിനമായി പ്രഖ്യാപിച്ചിരു ന്നു.കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടയം സിഎംഎസ് കോളേജിൽ ചേർന്ന ശാസ്ത്രസാഹിത്യപരിഷത്തിന്റെ അറുപത്തിയൊന്നാം വാർഷിക സമ്മേളനമാണ് ഇക്കൊല്ലം ബാലവേദി പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടു ക്കണം എന്ന് തീരുമാനിച്ചത്. അതനുനുസരിച്ച് മാർച്ച് എട്ടിന് ആദ്യത്തെ ബാലവേദി ഉപസമിതി യോഗം ചേരുകയുണ്ടായി. എല്ലാ ജില്ലകളിലും ജില്ലാ ബാലവേദി ഉപസമിതികൾ യോഗം ചേർന്ന് പ്രവർത്തന പരിപാ ടകളും ആവിഷ്കരിച്ചു. ആദ്യപ്രവർത്തനം നിലവിലുള്ള ബാലവേദി പ്രവർത്തനങ്ങൾ ക്രോഡീകരിക്കുകയും പ്രവ ർത്തനങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ ഒരു കൈപ്പുസ്തകം തയ്യാറാക്കുകയും ചെയ്യുകയെന്നതായിരുന്നു. അ തിന്റെയടിസ്ഥാനത്തിൽ കൊല്ലം ജില്ലയിലെ പരവൂരിൽ വച്ച് ഒരു സംസ്ഥാന ശില്പശാല സംഘടിപ്പിച്ചു. ശില്പ ശാലയിൽ വിവിധ ജില്ലകളിൽ നിന്നായി 46 പേർ പങ്കെടുത്തു. പരിഷത്തും കുട്ടികളും എന്ന വിഷയം അവത രിപ്പിച്ചുകൊണ്ട് ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുൻ പ്രസിഡണ്ട് കെ ടി രാധാകൃഷ്ണൻ ശില്പശാല ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അറുപത് കൊല്ലത്തെ ബാലവേദിമേഖലയിലെ പരിഷത്തിന്റെ പ്രവർത്തനങ്ങളാണ് കെ.ടി രാധാകൃഷ്ണൻ അദ്ദേഹത്തിന്റെ ഉദ്ഘാടന അവതരണത്തിൽ വിശദീകരിച്ചത്. ബാലവേദിയുടെ പരിപ്രേക്ഷ്യം എന്ന വിഷയം മുൻ ജനറൽ സെക്രട്ടറി ഡോ.സി.രാമകൃഷ്ണൻ അവതരിപ്പിച്ചു.വർത്തമാനകാല ഇന്ത്യയിൽ സംഭ വിച്ചുകൊണ്ടിരിക്കുന്ന അശാസ്ത്രീയതയുടെയും വ്യാപനം എങ്ങനെയാണ് വിദ്യാഭ്യാസരംഗത്തെ ബാധിക്കാൻ പോകുന്നതെന്നും കേരളത്തിന്റെ സാമൂഹ്യമനസ്സിൽ വളരുന്ന അശാസ്ത്രീയതയുടെ സ്വാധീനം സമൂഹത്തിൽ നിന്ന് പുരോഗമന ചിന്തകളെ എങ്ങനെയാണ് ചോർത്തിക്കളയുന്നതെന്നും ബാലവേദി പരിപ്രേക്ഷ്യത്തിൽ വിശദീകരിക്കുന്നു. കോവിഡാനന്തരലോകത്ത് കുട്ടികൾക്ക് വന്നിട്ടുള്ള മാറ്റങ്ങൾ,പുതിയ പാഠ്യപദ്ധതിയുടെ ഫലമായി കുട്ടികളിലുണ്ടായ വർത്തനവ്യതിയാനങ്ങൾ എന്നിവയൊക്കെ പരിഗണിച്ചുകൊണ്ട് മാത്രമേ പുതി യകാലത്ത് കുട്ടികളുമായി സംവദിക്കാൻ കഴിയൂ. ഇതിന് സഹായകരമായ പ്രവർത്തനപരിപാടിയാണ് ഉണ്ടാ വേണ്ടത്.

  രണ്ട് അവതരണങ്ങൾക്ക് ശേഷം ബാലവേദി സംസ്ഥാന കൺവീനർ ജോജികൂട്ടുമ്മൽ ഈ വർഷം നടക്കേണ്ട പ്രവർത്തനപരിപാടികൾ വിശദീകരിച്ചു. അതിന്റെയടിസ്ഥാനത്തിൽ പങ്കാളികൾ വിവിധ സംഘ ങ്ങളായി തിരഞ്ഞ് ബാലവേദിക്ക് ആവശ്യമായ പ്രവർത്തന പരിപാടികൾ എഴുതിയുണ്ടാക്കി .കഥ,പാട്ട്, കവി ത, നിർമ്മാണപ്രവർത്തനങ്ങൾ, പ്രോജക്ടുകൾ, സവിശേഷദിനാചരണങ്ങൾ,പരിക്ഷണങ്ങൾ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ള പ്രവർത്തനപരിപാടികളാണ് തയ്യാറാക്കിയത്. ഈ പരിപാടികൾ ക്രോഡീകരിച്ച് യുറീക്ക ബാലവേദി നവകേരളത്തിന് നവമുകുളങ്ങൾ എന്ന പേരിൽ ഒരു കൈപ്പുസ്തകം പ്രസിദ്ധീകരിച്ചു. കൈപ്പുസ്തക ത്തിന്റെയടിസ്ഥാനത്തിൽ മെയ് 4 ,5 തീയതികളിൽ സംസ്ഥാനത്ത് മൂന്ന് വൻമേഖല പരിശീലനക്യാമ്പുകൾ നടന്നു .തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളാണ് പരിശീലനക്യാമ്പുകൾക്ക് ആഥി ത്യമരുളിയത്. പരിശീലനക്യാമ്പിൽ 150 പ്രവർത്തകർ പങ്കെടുക്കുമെന്ന് കണക്കാക്കിയിരുന്നെങ്കിലും 210 പേർ പങ്കെടുത്തു. ഈ വർദ്ധിച്ച പങ്കാളിത്തം ബാലവേദി പ്രവർത്തകർക്ക് മുന്നോട്ടുള്ള കുതിപ്പിന് ആവേശമായി. ക്യാമ്പുകൾക്ക് ശേഷം മെയ് 12, 19, 26 തീയതികളിലായി ജില്ലാതലപരിശീലനങ്ങൾ പൂർത്തിയാക്കി . ഇങ്ങനെയുള്ള ആയിരത്തിലധികം ബാലവേദി പ്രവർത്തകരാണ് ബാലവേദികൾ രൂപപ്പെടുത്തുന്ന പ്രക്രിയ ആരംഭിച്ചത്.

 ഇപ്പോൾ എല്ലാ ജില്ലകളിലും വിവിധമേഖലകളിലായി നൂറുകണക്കിന് ബാലവേദികൾ രൂപപ്പെട്ടു കഴി ഞ്ഞു. ആകെ രൂപ്പെട്ട ബാലവേദികളുടെ എണ്ണം യൂണിറ്റുതലങ്ങളിൽ നിന്ന് ശേഖരിച്ചുവരുന്നതതേയുള്ളു.

ജൂൺ ഒന്നിന്റെ ഉദ്ഘാടന പരിപാടിയുടെ പോസ്റ്റർ സമൂഹമാധ്യമത്തിൽ പ്രകാശനം ചെയ്തത് പ്രശസ്ത എഴുത്തുകാരി യായ കെ ആർ മീര ആയിരുന്നു.യുറീക്ക എന്ന വാക്കിൻറെ ഉത്ഭവവും അതിന്റെയർത്ഥവും വിശദീകരിച്ചു കൊ ണ്ട് കെ ആർ മീര ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് അഞ്ഞൂറിലധികമാളുകൾ പങ്കുവയ്ക്കുകയുണ്ടായി. പോസ്റ്റർ പ്രകാശനത്തിൽ ഞാനും പങ്കുചേരുന്നു എന്ന് എഴുതിക്കൊണ്ട് ഈ പ്രവർത്തനത്തിന്റെ പിന്നിൽ ആയിര ത്തിലധികമാളുകൾ അണിനിരന്നു. സോഷ്യൽമീഡിയയിലും അല്ലാതെയും ശാസ്ത്രസാഹിത്യ പരിഷത്തിന് വലിയ പിന്തുണ കിട്ടിയ ഇത്തരമൊരു പ്രവർത്തനം സമീപകാലത്ത് ഉണ്ടായിട്ടില്ല. ജൂൺ 1 ന് എല്ലാ ജില്ല കളിലും ഇതുവരെ രൂപപ്പെട്ട ബാലവേദികളുടെ ഉദ്ഘാടനവും ആകെ ഉണ്ടായ ബാലവേദികളുടെ എണ്ണം പ്രഖ്യാപിക്കുന്ന ചടങ്ങും നടക്കുകയാണ്. ഈ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിരവധി സാംസ്കാരിക പ്രവർ ത്തകരും കലാകാരന്മാരും പങ്കെടുക്കുന്നു. ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന ബാലവേദികളെ തുടർച്ചയായി നില നിർത്തിക്കൊണ്ടു പോവുകയെന്നത് ശ്രമകരമായ ഒരു പ്രവർത്തനമാണ്. അതിന് നമ്മുടെ സംഘടനയുടെ മുഴുവൻ പിന്തുണയും കൂട്ടായ പ്രവർത്തനവും ആവശ്യമുണ്ട്. ജൂൺ ഒന്നിന്റെ പരിപാടിയിലേക്ക് എല്ലാവരെയും സഹർഷം സ്വാഗതം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *