ക്യാമ്പസ് ശാസ്ത്ര സംവാദ സദസ്സ് – കണ്ണൂർ ജില്ല
ശാസ്ത്രം പ്രചരിപ്പിക്കാനല്ല
നുണകൾ പ്രചരിപ്പിക്കുവാനാണ്
രാജ്യത്തിന്റെ സമ്പത്ത് പ്രയോജനപ്പെടുത്തുന്നത് : പ്രൊഫ.കെ. പാപ്പൂട്ടി
കണ്ണൂർ
ശാസ്ത്രം പ്രചരിപ്പിക്കാനല്ല മറിച്ച് നുണകൾ പ്രചരിപ്പിക്കുവാനാണ് രാജ്യത്തിന്റെ സമ്പത്ത് പ്രയോജനപ്പെടുത്തുന്നതെന്ന് ശാസ്ത്രസാഹിത്യ പരിഷത് മുൻ പ്രസിഡന്റ് പ്രൊഫ പാപ്പീട്ടി പറഞ്ഞു. ക്യാമ്പസ് ശാസ്ത്ര സംവാദ സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ എസ്എൻ കോളേജിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില ശാസ്ത്രജ്ഞന്മാർ നിക്ഷിപ്ത താൽപര്യത്തിനും വ്യക്തിഗത നേട്ടത്തിനുവേണ്ടി കപട ശാസ്ത്രങ്ങൾ പ്രചരിപ്പിക്കുന്നു. ശാസ്ത്രബോധമുള്ള യുവതലമുറക്ക് ഇതെല്ലാം തിരിച്ചറിയുവാൻ സാധിക്കുന്നുണ്ടെന്ന് പ്രൊഫ:പാപ്പൂട്ടി കൂട്ടി ചേർത്തു.
തിരഞ്ഞെടുത്ത കോളേജ്, യൂനിവേഴ്‌സിറ്റി ക്യാമ്പസുകളിലാണ് ശാസ്ത്ര സംവാദ പരിപാടി നടക്കുന്നത്. ഈ മാസം 20 മുതൽ 27 വരെയാണ് പരിപാടികൾ. കോളേജ് യൂനിയനുകൾ, അധ്യാപക സംഘടനകൾ, ശാസ്ത്ര സാഹിത്യ പരിഷത്ത് യുവ സമിതി എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പസ് ശാസ്ത്ര സംവാദ സദസ്സുകൾ നടക്കുന്നത്. പരിഷത്ത് സംസ്ഥാന ട്രഷറർ പി.പി ബാബു അധ്യക്ഷനായി. അസിസ്റ്റന്റ് ഫ്രൊഫസർമാരായ കെ ജിതേഷ്, എം പി ഷനോജ്, പരിഷത് ജില്ലാ മുൻ പ്രസിഡന്റ് പി.കെ. സുധാകരൻ എന്നിവരും നിരവധി വിദ്യാർത്ഥികളും സംവാദത്തിൽ പങ്കെടുത്തു സംസാരിച്ചു. എസ്.എൻ കോളേജ് യൂനിയൻ ചെയർമാൻ കെ സാരംഗ് സ്വാഗതവും എസ് സായന്ത് നന്ദിയും പറഞ്ഞു.