ചെങ്ങോട്ടുമല: ജനകീയ അന്വേഷണ സമിതി റിപ്പോർട്ട് പ്രകാശനം ചെയ്തു

0
പ്രൊഫ. കെ ശ്രീധരൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഷീജ കാറങ്ങോട്ടിന് നൽകിക്കൊണ്ട് പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുന്നു.

കോഴിക്കോട്: കോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ ആവശ്യപ്രകാരം കോഴിക്കോ
ട് ജില്ലാ കമ്മിറ്റി രൂപീകരിച്ച ചെങ്ങോട്ടു മല ജനകീയ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.
ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ വിദഗ്ധ സമിതി അംഗം പ്രൊഫ. കെ ശ്രീധരന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമ
തി. ഷീജ കാറങ്ങോട്ടിന് റിപ്പോര്‍ട്ട് കൈമാറി.
നാഷനൽ സെന്റർ ഫോർ എർത്ത് സയൻസിലെ മുന്‍ സീനിയർ സയന്റിസ്റ്റ് ഡോ. കെ വി തോമസ് അദ്ധ്യക്ഷനായ പത്തംഗ വിദഗ്ദ്ധ സമിതി സ്ഥല സന്ദര്‍ശനത്തിനും വിശദമായ ചര്‍ച്ചകള്‍ക്കും ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജില്ലാ പ്രസിഡണ്ട് ഡോ. ബി എസ് ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ രാധൻ റിപ്പോർട്ട് പരിചയപ്പെടുത്തി. തുടർന്ന് “ആവർത്തിക്കപ്പെടുന്ന പ്രകൃതിദുരന്തങ്ങളും ശാസ്ത്രീയ കാരണങ്ങളും” എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പൊന്നാനി എം.ഇ. എസ്. കോളേജ് ജിയോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. വി കെ ബ്രിജേഷ് വിഷയാവതരണം നടത്തി. തുടര്‍ന്ന് പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി കെ സതീശ് സ്വാഗതവും ജില്ലാ പരിസര വിഷയ സമിതി കൺവീനർ പി ശശിധരൻ നന്ദിയും പറഞ്ഞു. പരിപാടിയില്‍ നൂറിലധികം പേര്‍‌ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *