ജനകീയ പ്രതിഷേധ കൂട്ടായ്മ
ഉദയംപേരൂര്‍ : പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഉദയംപേരൂർ സൃഷ്ടി കൾച്ചറൽ സൊസൈറ്റിയുടെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിൽ ഛിദ്ര ശക്തികൾ വളരുന്നു. ഇത് ഫാസിസത്തിലേക്കുള്ള പോക്കാണ്. ഒപ്പം ജനാധിപത്യത്തെ നിരാകരിക്കലുമാണ്. ഇത് എതിർക്കപ്പെടേണ്ടതാണ്. കൂട്ടായ്മ വിലയിരുത്തി. ജനകീയ കൂട്ടായ്മ പ്രശസ്ത കവി മണർകാട് ശശികുമാർ ഉദ്ഘാടനം ചെയ്തു. സൃഷ്ടികൾച്ചറൽ സൊസൈറ്റി പ്രസിഡണ്ട് എം.എം.രമേശൻ അധ്യക്ഷനായ ജനകീയ പ്രതിഷേധ കൂട്ടായ്മയിൽ പരിഷത്ത് മേഖലാ സെക്രട്ടറി കെ എൻ സുരേഷ്, പി.കെ രഞ്ചൻ, പി.കെ.പത്മനാഭൻ, ടി.വി.ശിവദാസ്, കെ .ആർ അശോകൻ, ജെ.ആർ.ബാബു എന്നിവർ പ്രസംഗിച്ചു. കെ.പി.രവികുമാർ സ്വാഗതവും, പരിഷത്ത് യൂണിറ്റ് സെക്രട്ടറി പി.എസ്.സൈജു കൃതജ്ഞതയും പറഞ്ഞു. അക്രമികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് പ്രമേയത്തിലൂടെ കൂട്ടായ്മ ആവശ്യപ്പെട്ടു.