ജനകീയ ശാസ്ത്രസംവാദസദസ്സ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ നോർത്ത് മേഖലയിലെ അമ്പനാകുളങ്ങര യൂണിറ്റിൻ്റെ നേതൃത്വത്തിൽ ശാസ്ത്ര സംവാദസദസ്സ് സംഘടിപ്പിച്ചു.
ആലപ്പുഴ നോർത്ത് മേഖല പ്രസിഡൻ്റ് ആര്യ പി ആർ അധ്യക്ഷത വഹിച്ചു, ജോസി ജോസഫ്, പി ജയരാജ് എന്നിവർ വിഷയാവതരണം നടത്തി.
സംസ്ഥാന കമ്മറ്റിയംഗമായ ഡോ.ജയന്തി എസ് പണിക്കർ സ്വാഗതമാശംസിച്ചു, ആരോഗ്യ വിഷയ സമിതി കൺവീനർ ബിജു വി മാച്ചനാട് നന്ദി പറഞ്ഞു.
പരിഷത്ത് ജില്ലാ കമ്മറ്റിയംഗങ്ങളായ വി കെ മഹേശൻ, അഡ്വ.ശ്രീരാജ് സി ആർ എന്നിവർ പങ്കെടുത്തു.