ക്യാമ്പസ് ശാസ്ത്രസംവാദസദസ്സ് ചെങ്ങന്നൂർ ഗവ:ഐടിഐ 

0

ക്യാംപസ് ശാസ്ത്രസംവാദസദസ്സ് ചെങ്ങന്നൂർ ഗവ:ഐടിഐ 

 

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ യുവസമിതിയുടേയും ചെങ്ങന്നൂർ മേഖലയുടേയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് (11/05/2024 വ്യാഴാഴ്ച) ഉച്ചയ്ക്ക് 1 മണിക്ക് ചെങ്ങന്നൂർ ഗവ:ഐടിഐ ൽ ക്യാംപസ് ശാസ്ത്രസംവാദം നടന്നു.

 

ജില്ലാ കമ്മറ്റി അംഗം പി ആർ വിജയകുമാർ അദ്ധ്യക്ഷനായിരുന്നു.വൈസ് പ്രിൻസിപ്പൽ ശ്രീ.ജി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ്‌ ഡോ.ടി പ്രദീപ് വിഷയാവതരണം നടത്തി സംസ്ഥാന നിർവ്വാഹകസമിതി അംഗമായ ഡോ.ജയന്തി എസ് പണിക്കർ, യുവസമിതി പ്രവർത്തകനായ വൈശാഖൻ ഉഷ എന്നിവർ സംവാദത്തിന് നേതൃത്വം നൽകി.

 

മേഖല സെക്രട്ടറി പി കെ ശിവൻകുട്ടി സ്വാഗതവും ഐടിഐ വിദ്യാർത്ഥി അഭിജിത് നന്ദിയും പറഞ്ഞു, ജില്ലാ കമ്മിറ്റി അംഗം സി പ്രവീൺ ലാൽ യൂണിറ്റ് പ്രസിഡന്റ്‌ പി കെ രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *