ജനകീയ ശാസ്ത്രസംവാദ സദസ്സ്
തിരുവനന്തപുരം ജില്ല തിരുവനന്തപുരം മേഖല നെടുങ്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ വനിതകൾക്കായി ജനകീയ ശാസ്ത്ര സംവാദ സദസ്സ് സംഘടിപ്പിച്ചു. എ ഡി എസ് തുളസി അധ്യക്ഷത വഹിച്ച സംവാദ സദസ്സിൽ പരിഷത്ത് മേഖലാ വൈസ് പ്രസിഡണ്ട് സി റോജ വിഷയാവതരണം നടത്തി. നല്ല രീതിയിൽ നടന്ന സംവാദത്തിൽ നിരവധി വനിതകൾ ചോദ്യങ്ങൾ ഉന്നയിക്കുകയുണ്ടായി. മേഖല ആരോഗ്യ വിഷയ സമിതി കൺവീനർ കെ ശ്രീകുമാർ ക്രോഡീകരണം നടത്തി ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.നെടുങ്കാട് യു പി എസ് പിടിഎ പ്രസിഡണ്ട് ഉഷ സ്വാഗതം പറഞ്ഞു. രാജൻ, ഗോപകുമാർ, എ ബാബു, ആർ പ്രദീപ് എന്നിവർ സദസ്സ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി.