ജനകീയ ശാസ്ത്രസാംസ്കാരിക കലാസദസ്സിനു തൃശ്ശൂരില്‍ തുടക്കമായി

0

ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ ശാസ്ത്രസാസ്‌കാരിക കലാസദസ്സിന്റെ ജില്ലാതല ഉദ്ഘാടനം ഗുരുവായൂർ തമ്പുരാൻപടി യുവജനസമാജം വായനശാലയിൽ സാമൂഹിക പ്രവർത്തകയും സാഹിത്യകാരിയുമായ ഷീബാ അമീർ നിർവഹിച്ചു.

ഗുരുവായൂർ തമ്പുരാൻപടി യുവജനസമാജം വായനശാലയിൽ സാമൂഹിക പ്രവർത്തകയും സാഹിത്യകാരിയുമായ ഷീബാ അമീർ ജനകീയ ശാസ്ത്രസാസ്‌കാരിക കലാസദസ്സിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുന്നു.

തൃശ്ശൂർ : ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ ശാസ്ത്രസാസ്‌കാരിക കലാസദസ്സിന്റെ ജില്ലാതല ഉദ്ഘാടനം ഗുരുവായൂർ തമ്പുരാൻപടി യുവജനസമാജം വായനശാലയിൽ സാമൂഹിക പ്രവർത്തകയും സാഹിത്യകാരിയുമായ ഷീബാ അമീർ നിർവഹിച്ചു.
നാടിന്റെ ബഹുസ്വരത, ഐക്യം, മതനിരപേക്ഷത, തൊഴിൽ – കാർഷിക രംഗങ്ങൾ എന്നിവയെ തകർക്കുന്ന നീക്കങ്ങൾ നടക്കുമ്പോൾ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം സാംസ്കാരിക കൂട്ടായ്മകൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ഷീബ അമീർ പറഞ്ഞു. സ്വന്തം കർഷകജനതയോട് ഭരണകൂടം ഒരു ശത്രുരാജ്യത്തോടെന്ന പോലെയാണ് പെരുമാറുന്നത്. ക്ലേശകരമായ കൊവിഡ് കാലത്ത് ശാസ്ത്രം മാത്രമാണ് രക്ഷാമാർഗമെന്ന് അനുഭവത്തിലൂടെ നാം തിരിച്ചറിഞ്ഞതാണ്.
കാമധേനു പരീക്ഷ പോലെയുള്ള ആഭാസങ്ങൾ വിദ്യാഭ്യാസരംഗത്ത് അടിച്ചേൽപ്പിക്കുമ്പോൾ ജനങ്ങൾക്കിടയിൽ ശാസ്ത്രബോധവും ശാസ്ത്രീയ വീക്ഷണവും വളർത്താൻ പരിഷത്ത് മുന്നിട്ടിറങ്ങണമെന്ന് അവർ ആഹ്വാനം ചെയ്തു.
ഗുരുവായൂർ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ സായിനാഥൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി സത്യനാരായണൻ ആമുഖ പ്രഭാഷണം നടത്തി. പ്രൊഫ. എം കെ ഹരിനാരായണൻ ശാസ്ത്രദിന സന്ദേശം അവതരിപ്പിച്ചു. കലാജാഥ ക്ലസ്റ്റർ കോഡിനേറ്റർ എം എ മണി, കല- സംസ്കാരം ഉപസമിതി ജില്ലാചെയർമാൻ പ്രൊഫ. എം ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗം വി മനോജ് കുമാർ, ഗുരുവായൂർ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷൈലജ സുധൻ, ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ പി വിനോദ്, കെ വി സുബാഷ്, വി പി ഹരിഹരൻ, കെ വി സുരേഷ്, എം കേശവൻ, കെ പി മോഹൻ ബാബു എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച ദർശന പരമേശ്വരൻ, ഷരൂൺ ചന്ദ്രൻ ഗുരുവായൂർ കൃഷ്ണൻകുട്ടി, കെ മോഹൻദാസ്, കെ പി ഗോപികൃഷ്ണ, വിശ്വനാഥൻ പെരിങ്ങാട് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ശശി അഴിച്ചത്തിന്റെ നേതൃത്വത്തിലുള്ള കലാസംഘം നാടകം അവതരിപ്പിച്ചു.
ജില്ലയിൽ 60 കേന്ദ്രങ്ങളിൽ അവതരണങ്ങൾ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *