ജനകീയ ശാസ്ത്ര സംവാദ സദസ്സ്
തിരുവനന്തപുരം മേഖല പേരൂർക്കട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജനകീയ ശാസ്ത്ര സംവാദ സദസ്സ് സംഘടിപ്പിച്ചു. പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല ഹാളിൽ നടന്ന സദസ്സിൽ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് ബി രമേശ് വിഷയാവതരണം നടത്തി.
യൂണിറ്റ് പ്രസിഡണ്ട് കെ പ്രഭാകരൻനായർ അധ്യക്ഷത വഹിച്ചു. സുരേഷ്കുമാർ, മോഹൻദാസ്, ആദർശ് , പി കെ രാജു എന്നിവർ സംവാദത്തിൽ പങ്കെടുത്ത് സംസാരിച്ചു. നസീം ആർ സ്വാഗതവും യൂണിറ്റ് സെക്രട്ടറി പി കെ പ്രകാശ് നന്ദിയും പറഞ്ഞു.