ക്യാമ്പസ് ശാസ്ത്ര സംവാദം – ആലപ്പുഴ ജില്ല

0

ക്യാംപസ് ശാസ്ത്ര സംവാദസദസ്സ് ചേർത്തല പള്ളിപ്പുറം എൻജിനീയറിങ് കോളേജിൽ നടന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ യുവസമിതി,തൈക്കാട്ടുശ്ശേരി മേഖലാ കമ്മറ്റി,പള്ളിപ്പുറം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ “ശാസ്ത്രവബോധവും സമകാലിക ഇന്ത്യൻ സമൂഹവും” എന്ന വിഷയത്തിൽ ചേർത്തല പള്ളിപ്പുറം എഞ്ചിനീയറിങ്ങ് കോളേജിൽ സംവാദം സംഘടിപ്പിച്ചു.

പള്ളിപ്പുറം യൂണിറ്റ് സെക്രട്ടറി അജികുമാർ അധ്യക്ഷത വഹിച്ചു.മേഖലാ സെക്രട്ടറി ഗീരീഷ് സ്വാഗതം ആശംസിക്കുകയും കോളേജ് പ്രിൻസിപ്പൽ ഡോ.ജയ.വി.എൽ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ.ടി.പ്രദീപ്, കോളേജ് അധ്യാപിക ജെസ്ന റിച്ചാർഡ് എന്നിവർ വിഷയാവതരണം നടത്തി. യുവസമിതി ജില്ലാ ഉപസമിതി ചെയർമാൻ അഡ്വ.ജോസ് പി ജോസഫ് നന്ദി പറഞ്ഞു.സംവാദ സദസ്സിൽ 75 കുട്ടികൾ പങ്കെടുത്തു.

പരിഷത്ത് തൈക്കാട്ടുശ്ശേരി മേഖലയിൽ നിന്ന് സി.ഭാസ്കരൻ മാസ്റ്റർ,പ്രദീപ് ചെട്ടിക്കാട് ,ഡോ.ആശ സിബി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *