ജനോത്സവം
പരിഷത്ത് ഭവന്
ജനോത്സവം പ്രധാനവേദിയായ മാനവീയം വീഥിയിലെ പരിപാടികള്‍ക്കുള്ള സംഘാടനമാണ് യൂണിറ്റ് നിര്‍വഹിച്ചത്. വൈകുന്നേരം 5.30-ന് മാനവീയം വീഥിയില്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഭരണഘടന ആമുഖം ബാനറെഴുത്തിന് ലളിതകലാ അക്കാദമി വൈസ് ചെയര്മാന് കാരയ്ക്കാമണ്ഡപം വിജയകുമാര്‍ തുടക്കം കുറിച്ചു. തുടര്‍ന്ന് സംഘടിപ്പിച്ച യോഗത്തില്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് ജയകുമാര്‍ അധ്യക്ഷത വഹിച്ചു. രാജ്യത്തെ ഫാസിസ്റ്റ് വത്കരണത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്ത്തികേയന് നായര്‍ പ്രഭാഷണം നടത്തി. മാനവീയ ജനോത്സവം ഉത്സവക്കൊടി അദ്ദേഹം വീഥിയില്‍ ഉയര്‍ത്തി. എ. ഹസീനയാണ് പതാക നിര്‍മിച്ചത്. തുടര്‍ന്ന് പി.എസ്. രാജശേഖരന് ഭരണഘടനാആമുഖം വായിക്കുകയും മറ്റുള്ളവര്‍ പന്തം കൊളുത്തി അതേറ്റുചൊല്ലുകയും ചെയ്തു. ടി. രാധാമണി, ആര്. ഗിരീഷ്കുമാര്‍, എന്‍. സുഖദേവ്, പി. ഗിരീഷന്, അഡ്വ. വി.കെ. നന്ദനന്‍ തുടങ്ങിവരും സംബന്ധിച്ചു. 54 പേര് പങ്കെടുത്തു. സതീന്ദ്രന് പന്തലക്കോടും സംഘവും പഴയകാല പരിഷദ് ഗാനങ്ങള്‍ അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടരി അഡ്വ. കെ. രാധാകൃഷ്ണന്, അഡ്വ. പി.എസ്. ശ്രീജിത്ത് എന്നിവര്‍ സംഘാടനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
ജനുവരി 27-ന് വൈകുന്നേരം 4 മണിക്ക് കാലടി ഹൈസ്കൂളില്‍ വച്ച് കാന്‍സര്‍ അവബോധ ക്യാമ്പയിന് ഉദ്ഘാടനം നടന്നു. ഡോ. വി.എസ്. ദിവ്യ ക്ലാസ്സെടുത്തു. തുടര്‍ന്ന് കാന്‍സര്‍ അവബോധ ചിത്രരചനാക്യാമ്പും നടന്നു.