ജനോത്സവം – ഇരിങ്ങാലക്കുട സംഘാടകസമിതി രൂപീകച്ചു
ഇരിങ്ങാലക്കുട : ജനോത്സവത്തിന്റെ ഇരിങ്ങാലക്കുട സംഘാടകസമിതി രൂപീകരണം ജനുവരി 13 ന് 10 മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വച്ച് നടന്നു. നിർവ്വാഹക സമിതി അംഗം അഡ്വ: കെ.പി.രവിപ്രകാശ് ജനോത്സവത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു. പ്രൊഫ.എം.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി റഷീദ് കാറളം സ്യാഗതം പറഞ്ഞു. ഗ്രൂപ്പുകൾ തിരിഞ്ഞ് ചർച്ചകൾ നടന്നു.
യൂണിറ്റ് തലങ്ങളിൽ കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. ഫെബ്രുവരി 10നകം , ഉള്ളിൽ ഇരിങ്ങാലക്കുടയിൽ മൂന്നുദിവസത്തെ സായാഹ്നങ്ങളിൽ വര, പാട്ട്, നാടകം, തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. MP, MLA ഉൾപ്പെടെ മേഖലക്കകത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപന പ്രസിഡണ്ടുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ രക്ഷാധികാരികളായും, തങ്കപ്പൻ മാഷ് ചെയർമാനായും, റഷീദ് കാറളം കൺവീനറായും കമ്മിറ്റി രൂപീകരിച്ചു. ജനുവരി 26 ന് ഭരണഘടനയുടെ ആമുഖം കലണ്ടർ അഞ്ഞൂറ് വീടുകള്‍ സന്ദര്‍ശിച്ച് വിതരണം ചെയ്യും. 26 ന് വൈകീട്ട് ഇരിങ്ങാലക്കുടയിൽ ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിക്കും.