ജൈവ വൈവിധ്യ പരിപാലനം – ഗ്രാമതലത്തിൽ

0

ജൈവ വൈവിധ്യ പരിപാലനം – ഗ്രാമതലത്തിൽ

കാസറഗോഡ്: ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി ജൈവ വൈവിധ്യ പരിപാലനം – ഗ്രാമതലത്തിൽ എന്ന വിഷയത്തെ അധികരിച്ച് പ്രശസ്ത ജൈവ വൈവിധ്യ ഗവേഷകനും സീക്ക് പ്രവർത്തകനുമായ വി സി ബാലകൃഷണൻ ക്ലാസ്സെടുത്തു.
വൃക്ഷവൽക്കരണത്തിന്റെ പ്രാധാന്യത്തിലൂന്നിക്കൊണ്ട് നമ്മുടെ നാട്ടിന് അനുയോജ്യമായ സസ്യങ്ങൾ ഏതൊക്കെയാണെന്നും അവ ജൈവവൈവിധ്യ സംരക്ഷണത്തിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പുളി, പൂവരശ്, നീർമാതളം, ഇലഞ്ഞി, വേപ്പ്, അശോകം, നീർമരുത്, ഞാവൽ, നെന്മേനിവാക, മഴമരം തുടങ്ങിയ സസ്യങ്ങൾ നമ്മുടെ പ്രദേശത്തിന് യോജിച്ചതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ ജലാശയങ്ങളായ കുളങ്ങളും തോടുകളും സ്വാഭാവികമായ രീതിയിലാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമുള്ള Biodiversity Management Committee (BMC) സജീവമാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. വിഷയത്തെ സംബന്ധിച്ച നിരവധി സംശയങ്ങൾക്ക് മറുപടിയും പറയുകയുണ്ടായി.70 ഓളം പേർ google meet ൽ നടന്ന ക്ലാസ്സിൽ പങ്കെടുക്കുകയുണ്ടായി. ജില്ലാ പ്രസിഡണ്ട് ശ്രീ കെ കെ രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പ്രേമരാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *