വെബിനാർ: വാക്സിനേഷൻ – ചരിത്രം, ശാസ്ത്രം, രാഷ്ട്രീയം

0

വാക്സിനേഷൻ – ചരിത്രം ശാസ്ത്രം രാഷ്ട്രീയം എന്ന വിഷയത്തിൽ കോലഴി മേഖലയിൽ വെബിനാർ നടന്നു.

തൃശ്ശൂർ: ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി വാക്സിനേഷൻ – ചരിത്രം ശാസ്ത്രം രാഷ്ട്രീയം എന്ന വിഷയത്തിൽ കോലഴി മേഖലയിൽ വെബിനാർ നടന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസ്സോസിയേറ്റ് പ്രൊഫസറും സംസ്ഥാന ആരോഗ്യ വിഷയ സമിതി ചെയർമാനുമായ ഡോ. ടി എസ് അനിഷ് വിഷായവതരണം നടത്തി.
5000 വർഷത്തിനു മുമ്പു് ചൈനയിൽ ആരംഭിച്ച രോഗ പ്രതിരോധ പ്രക്രിയയുടെ മദ്ധ്യ കാലഘട്ടവും വ്യവസായ വിപ്ലവവും കടന്ന് എഡ്വേർഡ് ജെന്നറിലും ലൂയി പാസ്റ്ററിലും ഒതുങ്ങി നില്ക്കാതെ ഇന്ന് കോവിഷീൽഡ്, കൊവാക്സിൻ കോവിഡ് പ്രതിരോധ കുത്തിവെപ്പുകളായി നമ്മുടെ മുന്നിലെത്തി നില്ക്കുന്ന ചരിത്രവും ശാസ്ത്രവും ലളിതവും ഹൃദ്യവുമായ രീതിയിൽ ഡോ.അനീഷ് വിവരിച്ചു. ഇന്ത്യൻ സർക്കാരിന്റെ വാക്സിൻ നയത്തിന്റെ പാളിച്ചകളും ഡോ.അനീഷ് എടുത്തുകാട്ടി. വെബിനാറിൽ മേഖല പ്രസിഡണ്ട് ഐ കെ മണി അദ്ധ്യക്ഷനായി. മേഖല സെക്രട്ടറി എം എൻ ലീലാമ്മ സ്വാഗതവും ജോ. സെക്രട്ടറി കെ ആർ ദിവ്യ നന്ദിയും പറഞ്ഞു. 90ല്‍ അധികം അംഗങ്ങൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *