തുരുത്തിക്കര ഊര്‍ജ നിര്‍മല ഹരിതഗ്രാമം
– എറണാകുളം ജില്ലയിലെ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് തുരുത്തിക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഊര്‍ജനിര്‍മല ഹരിതഗ്രാമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി മുന്നേറുന്നു.
– ഫിലമെന്റ് ബള്‍ബ് വിമുക്തഗ്രാമമായി പ്രഖ്യാപിച്ചു കഴിഞ്ഞു. മുഴുവന്‍ വീടുകളിലേക്കും എല്‍.ഇ.ഡി, സി.എഫ്.എല്‍ ബള്‍ബുകള്‍ വിതരണം ചെയ്യുന്നതുമാത്രമല്ല അവയുടെ നിര്‍മാണത്തിനും സര്‍വീസിങ്ങിനും ഉള്ള ക്ലിനിക്കും പ്രവര്‍ത്തനമാരംഭിച്ചു. വിവിധ സംഘടനകള്‍ കെ.എസ്.ഇ.ബി, അനര്‍ട്ട്, ഇ.എം.സി എന്നീ വകുപ്പുകളുടെ സാങ്കേതിക സഹായം ഒക്കെയാണ് ഈ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് പരിഷത്ത് യൂണിറ്റിനെ പ്രാപ്തമാക്കിയത്.
– ഗ്രാമം നിറയെ വാഴ പദ്ധതി ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയ കൃഷിയിലൂടെ 8 ടണ്‍ കായ ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
– പച്ചക്കറിതോട്ടങ്ങളില്‍ വിളവെടുപ്പ് തുടങ്ങി. ഉല്പന്നംവാര്‍ഡിലെ വീടുകളില്‍ തന്നെ ഉപയോഗിക്കുന്നു
– പ്ലാസ്റ്റിക് വിമുക്തഗ്രാമമായി പ്രഖ്യാപിച്ചു. മുഴുവന്‍ വീടുകളിലേക്കും തുണി സഞ്ചികള്‍ വിതരണം ചെയ്തു. സഞ്ചികള്‍ അവിടെ തന്നെ നിര്‍മ്മിക്കുന്നു.
– ജനപ്രതിനിധികള്‍, സംഘടനാ നേതാക്കള്‍, വിദഗ്ധര്‍, വകുപ്പുദ്യോഗസ്ഥര്‍ ഒക്കെ പരിഷത്ത് പ്രവര്‍ത്തകര്‍ക്കൊപ്പം ചേരുന്നതാണ് വിജയരഹസ്യം.