തുരുത്തിക്കര യൂണിറ്റിൽ വനിതാ ദിനാചരണവും ഫിലിം പ്രദർശനവും
തുരുത്തിക്കര : ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ സമതവേദിയുടെ നേതൃത്വത്തിൽ മാർച്ച് 8 ന് തുരുത്തിക്കര ആയുർവേദക്കവലയിൽ എം.കെ.അനിൽ കുമാറിന്റെ വസതിയിൽ അന്താരാഷ്ട്ര വനിതാ ദിനാചരണവും ഫിലിം പ്രദർശനവും സംഘടിപ്പിച്ചു. സമതാവേദി ചെയർപേഴ്സൺ ദീപ്തി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജലജ മോഹനൻ – ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത് മുളന്തുരുത്തി മേഖലാപ്രസിഡണ്ട് എ.ഡി.യമുന വനിതാദിന സന്ദേശം നടത്തി. കേരളത്തിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി എസ് ശോശാമ്മയെ അനുമോദിച്ചു. മുളന്തുരുത്തി ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സുധാ രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ നിജി ബിജു, എട്ടാം വാർഡ് മെമ്പർ വി.കെ. വേണു, എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു, കൺവീനർ മിനി കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞ യോഗത്തിനു മഞ്ജു അനികുമാർ നന്ദി രേഖപെടുത്തി. മേരി ഡാനിയൽ, നിഷ മണി എന്നിവർ ഗാനങ്ങൾ ആലപിച്ചു. തുടർന്ന് ഷോർട് ഫിലിം പ്രദർശനവും നടത്തി.