തുരുത്തിക്കര സയൻസ് സെന്ററിന് സംസ്ഥാന അവാര്‍ഡ്

0
സയൻസ് സെന്ററിനുള്ള അവാർഡ് വൈദ്യുതി മന്ത്രി എം.എം മണിയിൽ നിന്ന് ഏറ്റുവാങ്ങുന്നു.

എറണാകുളം: ഊർജ്ജ സംരക്ഷണ രംഗത്ത് ജനകീയ മാതൃക രൂപപ്പെടുത്തിയ തുരുത്തിക്കര സയൻസ് സെന്ററിന് (സൊസൈറ്റി ഓഫ് റൂറൽ സയൻസ് ആൻഡ് ടെക്നോളജി സെന്റര്‍) സംസ്ഥാന ഊർജ്ജ സംരക്ഷണത്തിനുള്ള പ്രത്യേക പ്രശസ്തി പത്രം. സംഘടനകൾ, സ്ഥാപനങ്ങൾ വിഭാഗത്തിലാണ് സയൻസ് സെന്ററിനും KSEB യ്ക്കും പ്രത്യേക പ്രശസ്തിപത്രം ലഭിച്ചത്.
എൽ ഇ ഡി ബൾബുകളുടെ നിർമ്മാണം, എൽ ഇ ഡി ക്ലിനിക്, സ്കൂള്‍ സിലബസിലെ പഠന പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി കുട്ടികൾക്കും അധ്യാപകർക്കും എൽ ഇ ഡി ബൾബുകളുടെ നിർമ്മാണത്തിനും റിപ്പയർ ചെയ്യുന്നതിനുമുള്ള പരിശീലനം, ഹരിതകർമ്മ സേന പ്രവർത്തകർക്കുള്ള തൊഴിൽ പരിശീലനങ്ങൾ, ജയിലിൽ തടവുകാർക്കുള്ള തൊഴിൽ പരിശീലനം, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവർക്കുള്ള സൗജന്യ പരിശീലനം, ബോധവൽക്കരണ ക്ലാസുകൾ, പ്രദർശനങ്ങൾ തുടങ്ങിയ ജനകീയ മാതൃകയ്ക്കാണ് അംഗീകാരം.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സയന്‍സ് സെന്റര്‍ പ്രതിനിധികള്‍ വൈദ്യുതി മന്ത്രി എം എം മണിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *