തൃശൂർ ജില്ലാസമ്മേളനം: സംഘാടകസമിതിയായി

0
സംഘാടകസമിതി രൂപീകരണ യോഗം സംസ്ഥാന പ്രസിഡണ്ട് എ പി മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: ജില്ലാസമ്മേളനം വരന്തരപ്പിള്ളി പഞ്ചായത്തിലെ മുപ്ലിയം ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് നടത്താൻ തീരുമാനിച്ചു. 2020 ഏപ്രിൽ 18,19 (ശനി, ഞായർ) തിയതികളിലാണ് ജില്ലാ സമ്മേളനം നടക്കുക.
പരിഷത്തിന്റെ കൊടകര മേഖലയിലെ 8 പഞ്ചായത്തുകളിലെ 16 യൂണിറ്റുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന അനുബന്ധ പരിപാടികൾ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കാൻ യോഗത്തിൽ ധാരണയായി.
പുഴയോര ബണ്ട് അവസ്ഥാപoനവും പരിസ്ഥിതി ജനസഭയും, നാട്ടിലെ പ്രശ്നങ്ങൾ ഗ്രാമസഭകളിലെത്തിച്ച് ചർച്ചയുണ്ടാക്കുക, നെൽകൃഷിയും ഭക്ഷ്യ കുടിവെള്ള സംരക്ഷണവും – ഇടപെടലുകൾ, വിവിധ ഇനങ്ങൾ കൃഷി ചെയ്ത് സമ്മേളനത്തിന് പ്രയോജനപ്പെടുത്തൽ (കപ്പ, ഏത്തവാഴ, മഴമറകൃഷി), നിർമ്മാണത്തിന്റെ ബദൽ രീതികളും സാമഗ്രികളും – ലോക പ്രശസ്ത വിദഗ്തരെ പങ്കെടുപ്പിച്ച് ഏകദിന സെമിനാർ, കുഞ്ഞാലിപ്പാറ പഠനം, കേളിത്തോട്, ചീനിക്കുന്ന് എന്നിവിടങ്ങളിലെ പരിസ്ഥിതി വിരുദ്ധ പ്രവൃത്തികൾക്കെതിരെ ഇടപെടൽ, കൃഷിപാഠശാലകൾ, കാലാവസ്ഥാ വ്യതിയാനകാലത്തെ അതിജീവനം – സെമിനാർ, വരന്തരപ്പിള്ളി പഞ്ചായത്തിലെ 4 സർക്കാർ സ്ക്കൂളുകളിലെ മുഴുവൻ ക്ലാസ് റൂമുകളിലും ജനകീയ പങ്കാളിത്തത്തോടെ ലൈബ്രറി തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കും. കുട്ടികൾ, യുവാക്കൾ, മധ്യവയസ്കർ, വയോജനങ്ങൾ, സ്ത്രീകൾ, തൊഴിലാളികൾ, കൃഷിക്കാർ എന്നിവർക്കെല്ലാം വ്യത്യസ്ഥ പരിപാടികൾ. പാട്ടുരാവ്, കലാജാഥ, കവിയരങ്ങ്, സിനിമ – ഡോക്യംമെന്ററി പ്രദർശനങ്ങൾ, ശാസ്ത്ര പ്രഭാഷണങ്ങൾ, വീട്ടുമുറ്റ ക്ലാസുകൾ എന്നിവയും സംഘടിപ്പിക്കും.
സംഘാടകസമിതി രൂപീകരണ യോഗം സംസ്ഥാന പ്രസിഡണ്ട് എ പി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ എസ് ജയ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി സത്യനാരായണൻ, ജില്ലാ ട്രഷറർ ടി എ ഷിഹാബുദീൻ, ജില്ലാ ജോയിന്‍ സെക്രട്ടറിമാരായ ടി എൻ അംബിക, എ ബി മുഹമ്മദ് സഗീർ, കെ എസ് അർഷാദ്, കെ കെ അനീഷ് കുമാർ, പി കെ അജയകുമാർ, എ എസ് ജിനി, പി ആർ ജിനേഷ്, എൻ കെ ഭാസ്കരൻ, ജെയ്സൺ ജോസ്, സോമൻ കാര്യാട്ട്, സുധീഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വിവിധ ജനപ്രതിനിധികളെയും പൊതു പ്രവർത്തകരെയും ഉൾപ്പെടുത്തിയ 101 അംഗ സംഘാടകസമിതിയുടെ ഭാരവാഹികളായി കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കലാപ്രിയ സുരേഷിനെ ചെയർപെഴ്സനും ജില്ലാകമ്മിറ്റി അംഗം പി കെ അജയകുമാറിനെ ജനറൽ കൺവീനറായും യോഗം ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *