തൃശ്ശൂര്‍ ജില്ലാ ബാലശാസ്ത്ര കോൺഗ്രസ്
മണ്ണുത്തി: ശാസ്ത്രസാഹിത്യപരിഷത്ത് ജനു 28,29 തിയതികളില്‍ വെറ്ററിനറി ആൻഡ് അനിമൽ സയൻസ് കോളേജിൽ വച്ച് സംഘടിപ്പിച്ച ജില്ലാ ബാലശാസ്ത്ര കോൺഗ്രസ്സ് സമാപിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 124 കുട്ടി ശാസ്ത്രജഞരാണ് കോണ്‍ഗ്രസ്സില്‍ പങ്കെടുത്തത്. വെറ്റിനറി സര്‍വകലാശാല റജിസ്ട്രാര്‍ ഡോ.ജോസഫ് മാത്യു ഉദ്ഘാടനം ചെയ്തു. പരിഷത്ത് മുന്‍ ജില്ലാപ്രസിഡണ്ട് പ്രൊഫ.എം.ഹരിദാസ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം അഡ്വ. കെ.രാജൻ MLA ഉദ്ഘാടനം ചെയ്തു. ഏപ്രിലിൽ കോഴിക്കോട് സർവ്വകലാശാലയിൽ നടക്കുന്ന സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സർട്ടിഫിക്കറ്റും പുരസ്കാരവും അദ്ദേഹം വിതരണം ചെയ്തു.
കുട്ടിക്കാലത്ത്, പരിഷത്തിന്റെ യുറീക്ക വിജ്ഞാന പരീക്ഷയിലും ബാലവേദി ക്യാമ്പുകളിലും പങ്കെടുത്തതിന്റെ മധുരമുള്ള ഗൃഹാതുര സ്മരണകളുമായാണ് താനിവിടെ നില്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൺവീനർ എം.വി.മധു, ജില്ലാ ജോ. സെക്രട്ടറി ടി. സത്യനാരായണൻ ട്രഷറർ കെ.എസ്. അർഷാദ് ക്യാമ്പംഗങ്ങളായ ശിവലയ, വിഷ്ണു, അളകനന്ദ, ആൽഡ്റിൻ, വിസ്മയ, അശ്വതി എന്നിവർ സംസാരിച്ചു.
ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും ഫാമുകൾ, ലാബുകൾ, മൃഗാസ്‌പത്രി എന്നിവയുടെ സന്ദർശനവും ക്യാമ്പ് ഫയറും ശാസ്ത്രജ്ഞരുടെ ക്ലാസ്സുകളും ഉൾപ്പെട്ട ബാലശാസ്ത്ര കോൺഗ്രസ്സ് അവിസ്മരണീയ അനുഭവമായെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.