തൊണ്ടയാട്ട് ജനോത്സവം – പാട്ടുപന്തല്‍
തൊണ്ടയാട്ട് : ‘നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍-ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍’ എന്ന സന്ദേശം നല്‍കിക്കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തില്‍ തൊണ്ടയാട്ട് ജനോത്സവം പാട്ടുപന്തല്‍ നടത്തി. പാട്ടുപന്തല്‍ വിജയന്‍ കോവൂര്‍ ഉദ്ഘാടനം ചെയ്തു. ജനോത്സവത്തോടനുബന്ധിച്ച് പരിഷത്ത് പ്രചരിപ്പിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത കലണ്ടര്‍ വില്‍സണ്‍ സാമുവല്‍ ശ്രീലത ടീച്ചര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. നമ്മുടെ ഭരണഘടന നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പരിഷത്ത് ജില്ലാ കമ്മിറ്റി മെമ്പര്‍മാരായ മണലില്‍ മോഹനന്‍, പ്രഭാകരന്‍ കയനാട്ടില്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എം പി രാധാകൃഷ്ണന്‍ (വാര്‍ഡ് കൗണ്‍സിലര്‍) അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ബി എസ് മനോജ് സ്വാഗതവും കണ്‍വീനര്‍ പ്രഭുരാജ് പതിയേരി നന്ദിയും പറഞ്ഞു.
ഒരു നാട് ഒന്നാകെ പാടുന്ന പാട്ടുപന്തലില്‍ പരിഷത്ത്, സാഗര, കുടുംബശ്രീ, ബാലസംഘം, ലൈബ്രറി കൗണ്‍സില്‍, റസി. അസോസിയേഷനുകള്‍, നാട്ടുകൂട്ടം, സ്വയംസഹായസംഘം എന്നിവയെ പ്രതിനിധീകരിച്ച് ഗായകര്‍ പാട്ടുപാടി.