പരിഷത്ത് വികസനപദയാത്ര സമാപിച്ചു.
മാതമംഗലം: ‘സുസ്ഥിര വികസനം സുരക്ഷിത കേരളം’ എന്ന മുദ്രാവാക്യമുയർത്തി പരിഷത്ത് മാതമംഗലം മേഖലാകമ്മിറ്റി സംഘടിപ്പിച്ച പദയാത്ര സമാപിച്ചു. കെ.പി.അപ്പനു മാസ്റ്റർ ക്യാപ്റ്റനും എം.ശ്രീധരൻ മാസ്റ്റർ മാനേജറും ആയ പദയാത്ര കരിപ്പാലിൽ എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യഭാമ ഉദ്ഘാടനം ചെയ്തു. വെള്ളോറ, കുറ്റൂർ, മാതമംഗലം, ചന്തപ്പുര എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം കടന്നപ്പള്ളിയിൽ സമാപിച്ചു.പരിഷത്ത് ബാലവേദിയുടെ ഗായകസംഘം പദയാത്രയെ അനുഗമിച്ചു. വെള്ളോറയിൽ എൻ.കെ.ഗോവിന്ദൻ, കെ.വി.സുനുകുമാർ എന്നിവരും കുറ്റൂരിൽ പി.ദാക്ഷായണി, രജിതാ രാഘവൻ, എം.ശ്രീധരൻ എന്നിവരും മാതമംഗലത്ത് രമേശൻ പേരൂൽ, കെ.വി.മനോജ്, എന്നിവരും ചന്തപ്പുരയിൽ പി.കെ.കൃഷ്ണൻ, എം.ടി.സുരേഷ്കുമാർ,എം.ശ്രീധരൻ എന്നിവരും സംസാരിച്ചു. കടന്നപ്പള്ളിയിൽ സമാപന പരിപാടി കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.വി.ഇന്ദിര അധ്യക്ഷയായി. കെ.വി.മനോജ് വിശദീകരണം നടത്തി. എം.ശ്രീധരൻ, കെ.ധനേഷ്, കെ.പി.അപ്പനു എന്നിവർ സംസാരിച്ചു.