പാലിയേക്കര – മണ്ണുത്തി ബൈപ്പാസിലെ പാടങ്ങള്‍ക്ക് സംഭവിച്ചതെന്ത്? : ഒരു അന്വേഷണം

0

1. ആകെ 8.800 കി.മീ. ദൂരം ബൈപ്പാസില്‍ 2.850 കി.മീ. ദൂരം പാടങ്ങളായിരുന്നു.1. ആകെ 8.800 കി.മീ. ദൂരം ബൈപ്പാസില്‍ 2.850 കി.മീ. ദൂരം പാടങ്ങളായിരുന്നു.2. 1987-ല്‍ ബൈപ്പാസ് ഉദ്ഘാടനം ചെയ്ത വര്‍ഷം തന്നെ നെല്‍കൃഷിയും നിലച്ചുപോയി. ആദ്യകാലത്ത് ഒറ്റയൊറ്റ കര്‍ഷകരുടെ ശ്രമങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതും നിലച്ചുപോയി. കുട്ടനെല്ലൂര്‍ തൊടുകുളം പാടത്ത് 2011 വരെയും നടത്തറ ഇലഞ്ഞിക്കുളം പാടത്ത് 2014 വരെയും യഥാക്രമം 6.5 ഏക്കറും, ഒരു ഏക്കറും നെല്‍കൃഷി നടന്നിരുന്നു.3. നെല്‍വയല്‍-തണ്ണീര്‍ത്തടസംരക്ഷണ നിയമം 2008  പ്രാബല്യത്തിലുള്ളപ്പോഴാണ് 2014 മുതല്‍ കുട്ടനെല്ലൂര്‍ തൊടുകുളം പാടം മലബാര്‍ ഗ്രൂപ്പ് ചുറ്റുമതില്‍കെട്ടി നികത്തിയെടുത്തത്. ഹൈവേക്കിരുവശത്തും പുതുതായി നിരവധി വയല്‍ നികത്തലുകള്‍ നടന്നുകൊണ്ടിരിക്കുന്നു.4. വയലുകളില്‍ മാലിന്യം തള്ളുന്നതും-മാലിന്യം കൊണ്ടുതന്നെ വയലുകള്‍ നികത്തുന്നതും ഉപരിതല ജലസ്രോതസ്സുകളെയും – കുടിവെള്ള പദ്ധതികളെയും മലിനമാക്കുന്നു.5. ഹൈവേക്കിരുവശവും മനുഷ്യമലവും-ആശുപത്രിമാലിന്യങ്ങളും തള്ളുന്ന 4 കേന്ദ്രങ്ങളുണ്ട്. ഇതിനെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ആരോഗ്യവകുപ്പ് അധികൃതരോ, ഹൈവേ അതോറിറ്റിയോ ഫലപ്രദമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല.6. 2008-ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പിന്‍ബലത്തില്‍ തരിശ്ശുനിലം കൃഷിചെയ്യുന്നതിനുള്ള ശ്രമം നടത്തി വിജയിച്ചത് (2018-മുണ്ടകന്‍) ഒല്ലൂക്കര കൃഷിഭവന്‍ പരിധിയിലുള്ള ഇലഞ്ഞിക്കുളം പാടത്ത് മാത്രമാണ്. 12.5 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി നടന്നു. എന്നാല്‍ കൊയ്ത്തുകഴിഞ്ഞ ഉടനെ 6.5 ഏക്കര്‍ സ്ഥലം ഉടമകള്‍ കോണ്‍ക്രീറ്റ് കാലുകളിട്ട് തിരിച്ചു. ബാക്കി 6 ഏക്കറോളം പാടത്തിന്റെ ഉടമകള്‍ നിലം മൊബിലിറ്റി ഹബ്ബിനുവേണ്ടി നികത്തിയെടുക്കാന്‍ തൃശൂര്‍ കോര്‍പ്പറേഷന് സമ്മതപത്രം നല്‍കി.7. ബൈപ്പാസ് ദൂരപരിധിയില്‍ 26 ഓട്ടോമൊബൈല്‍ സ്ഥാപനങ്ങളുണ്ട്. ഷോറൂം-സര്‍വ്വീസ് സ്റ്റേഷന്‍-വര്‍ക്ക്‌ഷോപ് എന്നിങ്ങനെയായി ഇവ വ്യാപരിക്കുന്നു. ഇതില്‍ ബി.ആര്‍.ഡി., മഹീന്ദ്ര എന്നീ രണ്ടു സ്ഥാപനങ്ങള്‍ രണ്ടു പാടശേഖരങ്ങളുടെ വലിയൊരു പങ്കും അപഹരിക്കുന്നു. മൊത്തം സ്ഥാപനങ്ങളില്‍ ഓട്ടോമൊബൈല്‍ സ്ഥാപനങ്ങളാണ് ഏറ്റവും കൂടുതല്‍. രണ്ടാമതായി നിര്‍മ്മാണ സാമഗ്രികള്‍ വിറ്റഴിക്കുന്ന സ്ഥാപനങ്ങളും. ഇവ രണ്ടും ചേര്‍ന്നാല്‍ മൊത്തം സ്ഥാപനങ്ങളുടെ 90 ശതമാനമാകും.

Leave a Reply

Your email address will not be published. Required fields are marked *