പുതിയ കേരളം: മണ്ണ് – മനുഷ്യർ – ജീവനം

0
പുതിയ കേരളം: മണ്ണ്- മനുഷ്യർ- ജീവനം ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍.

പാലക്കാട്: പുതിയ കേരളം എങ്ങനെ ആവണം എന്ന് കൂട്ടായി ചിന്തിക്കുവാനും അതിന് ശാസ്ത്രത്തിന്റെ വഴികൾ എങ്ങനെ ഉപയോഗിക്കാമെന്നും ചർച്ച ചെയ്യുന്നതിനായി ത്രിദിന സംവാദശാല ഡിസംബർ 6 മുതൽ 8 വരെ ഐ.ആർ.ടി.സി. ക്യാമ്പസ്സിൽ നടന്നു. “ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി അനിയന്ത്രിതമായ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്നു. എങ്കിലും അതിന്റെ ആഘാതം വർധിപ്പിക്കുന്നത് മനുഷ്യരുടെ ഇടപെടൽ തന്നെയാണ്”, പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ഐ ആർ ടി സി ഡയറക്ടറും ഭൗമശാസ്ത്രജ്ഞനുുമായ ഡോ. എസ് ശ്രീകുമാർ പറഞ്ഞു. ‘പുതിയ കേരളം: മണ്ണ്- മനുഷ്യർ- ജീവനം’ എന്ന പേരിനെ അന്വർത്ഥമാക്കും വിധം ക്ലാസ്സുകളും ചർച്ചകളും നടന്നു. കാലാവസ്ഥാ വ്യതിയാനം അതിന്റെ രാഷ്ട്രീയവും പ്രാദേശികവുമായ പരിണിതഫലങ്ങൾ, കേരളത്തിന്റെ വികസനവും പരിസ്ഥിതിയും, ദുരന്തനിവാരണം, Gis, Remote sensing എന്നിവയുമായി ബന്ധപ്പെട്ട് സമഗ്രമായ ചർച്ച നടന്നു. പ്രാദേശിക തലത്തിലും സ്കൂൾ / കോളേജ് ക്യാംപസുകള്‍ കേന്ദ്രികരിച്ചും നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു. നാല്പതോളം വരുന്ന ഗവേഷകബിരുദാനന്തരബിരുദ വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *