പുല്ലുണ്ടശേരി നീർത്തടത്തിൽ മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റ്
പാലക്കാട്: ഐ.ആർ.ടി.സി. നടപ്പാക്കുന്ന ബയോടെക് കിസാൻ പദ്ധതിയുടെ ഭാഗമായി പുല്ലുണ്ടശേരി നീർത്തടത്തിൽ അനുവദിച്ച പത്ത് മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റുകളുടെ ഉദ്ഘാടനം കടമ്പഴിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ അംബുജാക്ഷി നിര്‍വഹിച്ചു. നീർത്തട കമ്മറ്റി പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിച്ചു. കാർഷിക മാലിന്യങ്ങളും മറ്റും ശാസ്ത്രീയമായി പരിപാലിക്കാനും സംസ്കരിക്കാനും ആണ് പദ്ധതി ലക്ഷ്യമിടുന്നത്.
മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റിന്റെ പ്രവർത്തന രീതികളെ കുറിച്ച് പ്രൊഫ. ബി എം മുസ്തഫയും, ബയോടെക് കിസാൻ, കെ.എഫ്.ഡബ്ല്യു. സോയിൽ പദ്ധതിയെക്കുറിച്ച് പ്രകൃതിവിഭവ പരിപാലന (നാച്ചുറൽ റിസോഴ്സ് മാനേജ്‌മെന്റ്) ഡിവിഷൻ മേധാവി സതീഷും ക്ലാസ്സെടുത്തു.
വാർഡ് മെമ്പർ ഒ രാമകൃഷ്ണൻ, നീർത്തട കമ്മറ്റി സെക്രട്ടറി എ സുബ്രഹ്മണ്യൻ, നീർത്തട കമ്മിറ്റി കോർഡിനേറ്റർ എ രാധ എന്നിവർ സംസാരിച്ചു. ബയോടെക് കിസാൻ കോർഡിനേറ്റർമാരായ പ്രജീഷ് സി, ദർശിനി എം പി, മുഹമ്മദ് ഇസ്മായിൽ പി കെ, ദിലീപ് കുമാർ കെ, ഭാസ്കരൻ എൻ, ദീപു വി, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.