പ്രീ പ്രൈമറി സംസ്ഥാന ശില്പശാല
പ്രീ പ്രൈമറി സംസ്ഥാന ശില്പശാല ഒക്ടോബർ അവസാനം “കുഞ്ഞുമക്കൾക്കൊപ്പം” – കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് മേഖലയിലെ കീഴത്തൂരിൽ
വേങ്ങാട് ഗ്രാമ പഞ്ചായത്ത് : ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യവുമായി പ്രീ-പ്രൈമറി മേഖലയിലെ 100 വിദഗ്ധർ വേണ്ടാട് ഗ്രാമ പഞ്ചായത്തിൽ സംഗമിക്കുന്നു. 2022 ഒക്ടോബർ 29, 30 തീയ്യതികളിൽ വേങ്ങാട് ഗ്രാമ പഞ്ചായത്തിലെ കീഴത്തൂർ ഗ്രാമത്തിൽ വെച്ചാണ് സംസ്ഥാനത്തെ വിദഗ്ദർ ക്യാമ്പ് ചെയ്യുന്നത്. വേങ്ങാട് ഗ്രാമ പഞ്ചായത്തിലെ പ്രീ- പ്രൈമറി മേഖലയെ പരിഷ്കരിക്കുന്നതിനുള്ള കർമ്മ പരിപാടിയും രൂപം കൊള്ളും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കുഞ്ഞു മക്കൾക്കൊപ്പം – പ്രീ-പ്രൈമറി വിദഗ്ധ സംഗമം കീഴത്തൂരിൽ നടക്കുന്നത്. ക്യാമ്പ് വിജയിപ്പിക്കുന്നതിന് കീഴത്തൂരിൽ സംഘാടക സമിതി യോഗം ചേർന്നു. മേഖലാ സിക്രട്ടറി പി.ശ്രീനിവാസൻ അധ്യക്ഷനായിരുന്നു. വേങ്ങാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രം നവകേരളത്തിന് പ്രീ- പ്രൈമറി പഠന പരിപാടി പരിഷത്ത് ജില്ലാ സിക്രട്ടറി പി.പി ബാബു വിശദീകരിച്ചു. പ്രീ.സ്കൂൾ കാഴ്ചപ്പാട് ഡോ. രമേശൻ കടൂർ , എ.വി. സുരേന്ദ്രൻ എന്നിവർ വിശദീകരിച്ചു. കെ.പി രാമകൃഷ്ണൻ , സുഗതൻ . എ, കെ.സതീശൻ , എ.പവിത്രൻ , മഹേന്ദ്രൻ . ടി, വിനയൻ എന്നിവർ സംസാരിച്ചു. സുഹാസിനി നന്ദി പറഞ്ഞു കുഞ്ഞുവായനയ്ക്കായി “കുരുന്നില” വേങ്ങാട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലും ലഭ്യമാക്കുമെന്ന് വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.ചന്ദ്രൻ അറിയിച്ചു.- ഫോട്ടോ – കുഞ്ഞു മക്കൾക്കൊപ്പം – പ്രീ-പ്രൈമറി സംസ്ഥാന ക്യാമ്പ് സംഘാടക സമിതി രൂപ കരണ യോഗം വേണ്ടാട് ഗ്രാമ