ബിജു ആന്റണി കുടുബ സഹായ ഫണ്ട് കൈമാറി.
ബിജു ആന്റണി കുടുബ സഹായ ഫണ്ട് കൈമാറി.
ഇരിട്ടി മേഖലയിലെ തില്ലങ്കേരി യൂനിറ്റ് അംഗവും കലാജാഥ അംഗവുമായിരുന്ന അകാലത്തിൽ മരണപ്പെട്ട ബിജു ആൻറണിയുടെ കുടുംബസഹായ ഫണ്ട് കൈമാറി. സംസ്ഥാനസെക്രട്ടറി വിനോദ് കുമാർ, ജില്ലാ പ്രസിഡണ്ട് പി.വി.ദിവാകരൻ, ഇരിട്ടി മേഖലാ സെക്രട്ടറി എം.ദിവാകരൻ, മേഖലാ പ്രസിഡണ്ട് രവിന്ദ്രനാഥ് എന്നിവർ ബിജുവിന്റെ വീട്ടിൽ പോയാണ് ഫണ്ട് കൈമാറിയത്. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ അഭ്യർത്ഥന പ്രകാരം ജില്ലയിലെ വിവിധ മേഖലാ കമ്മിറ്റി മുഖേനെ
ശേഖരിച്ച തുകയും കലാപ്രവർത്തകർ നൽകിയ തുകയും ചേർത്ത്
857,450 രൂപയാണ് സഹായനിധി.
തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. പി. ശ്രീമതിയുടെയും
വാർഡ് മെമ്പർ കെ.വി ആശയുടെയും സാനിദ്ധ്യത്തിൽ ബിജുവിൻ്റെ ഭാര്യ ഡാർലി മാത്യു, മകൻ ഡാനിഷ് -വി- ആൻ്റണി,അമ്മ മേരി ആൻ്റണി
എന്നിവർ ഏറ്റുവാങ്ങി. മറ്റ് ചടങ്ങുകൾ ഒന്നും ഉണ്ടായിരുന്നില്ല
ബിജുവിൻ്റെ കുടുംബത്തെ സാമ്പത്തികമായി സഹായിച്ച എല്ലാ പരിഷദ് പ്രവർത്തകർക്കും ജില്ലാ കമ്മിറ്റിയുടെ കടപ്പാടും അറിയിക്കുന്നു.