ഭക്ഷ്യ വനം പരിപാടി ആരംഭിച്ചു
തൃശ്ശൂര്‍: പരിഷത്തിന്റെ നേതൃത്വത്തിൽ ചെങ്ങാലൂർ വളഞ്ഞുപാടത്ത് 56 സെന്റ് സ്ഥലത്ത് ഭക്ഷ്യ വനം പരിപാടി ആരംഭിച്ചു. കേരള കാർഷിക സർവ്വകലാശാല യിലെ ഫോറസ്ട്രി കോളേജ് ഡീൻ ഡോ. കെ വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രി യ സുരേഷ് അധ്യക്ഷയായി.
തേൻവരിക്ക, മുട്ടാൻ വരിക്ക, സിന്ദൂരം വരിക്ക, നിത്യ പ്ലാവ്, ലാങ്കാവി, തായ്ലന്റ് റെഡ് , സൂപ്പർ വിയറ്റ്നം ഏര്‍ളി, ആയുര്‍, വെട്ടികാടൻ, സീട്ലെസ്സ് വരിക്ക എന്നിങ്ങനെ 16 ഇനത്തിൽ പെട്ട 35 തൈകൾ നട്ട് ആദ്യ നടീൽ കർഷക കൂട്ടായ്മ ചെയർമാൻ കെ എസ് സുരേന്ദ്രൻ നിർവഹിച്ചു.
വിശപ്പ് മാറ്റുന്ന മരങ്ങളുടെ കൂട്ടമാണ് ലക്ഷ്യമിടുന്നത്. മാട്ടുമലയുടെ താഴ്‌വാരത്ത് ഭൂമിശാസ്ത്ര പരമായ പ്രത്യേകതകള്‍ അനുസരിച്ച് പ്ലാവ്, കട പ്ലാവ്, മാവ് എന്നീ വിശപ്പ് മാറ്റുന്ന മരങ്ങളുടെ വ്യാപകമായ നടീൽ നാളെത്തെ നമ്മുടെ ഭക്ഷ്യ സുരക്ഷക്ക് കാതലാകുമെന്ന് ഡോ. വിദ്യാസാഗർ പറഞ്ഞു. ജൈവ വൈവിധ്യത്തിന്റെ കലവറകളെ കാത്തു സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.റോഷൻ മുരാങ്ങത്തേരിയാണ് പ്ലാവുകളുടെ ഗ്രാഫ്റ്റ് തൈകൾ തയ്യാറാക്കി തന്നത്. രണ്ടാം കല്ല് യൂണിറ്റ് പ്രസിഡന്റ് ലിപിൻ കെ ജിസ്വാഗതം ചെയ്തു. ജില്ല കമ്മിറ്റി അംഗം പി െക അജയ്കുമാർ,കെ കെ അനീഷ്‌കുമാർ, പി എന്‍ ഷിനോഷ് , വി എ ലിന്റോ, വിആര്‍ രബീഷ്, കെ കെ അജിതൻ എന്നിവർ പങ്കെടുത്തു.