ഭൂതക്കണ്ണാടി – യുവസമിതി സംഗമങ്ങള്‍ ആരംഭിച്ചു

0

എറണാകുളം: ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ എറണാകുളം ജില്ലയിലെ മേഖല യുവസംഗമങ്ങള്‍ ആരംഭിച്ചു. പെരുമ്പാവൂര്‍, കോതമംഗലം മേഖലകളില്‍ ജൂലായ് 29 ന് ഭൂതക്കണ്ണാടി ഏകദിന യുവസംഗമങ്ങള്‍ നടന്നു.
പെരുമ്പാവൂര്‍ മേഖല യുവസംഗമം കല്ലില്‍ ഗവ: ഹൈസ്‌കൂളില്‍ വെച്ച് നടന്നു. രാവിലെ 10:30 ന് ജെന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ മത്സരത്തോടെ ആണ് ഭൂതക്കണ്ണാടി ആരംഭിച്ചത്. തുടര്‍ന്ന് പരിഷത്ത് പ്രവര്‍ത്തകനായ ബിബിന്‍ തമ്പി യുവസമിതിയുടെ സമൂഹത്തിലെ പ്രസക്തിയെ കുറിച്ച് സംസാരിച്ചു. മനോജ്, ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ ‘വിവരങ്ങളെ വസ്തുതാപരമായും ശാസ്ത്രീയമായും എങ്ങനെ സമീപിക്കാം’ എന്ന വിഷയത്തില്‍ അവതരണവും ചര്‍ച്ചയും നടന്നു. പഴയ കാലമായിരുന്നു ഏറ്റവും മികച്ചത് എന്ന തെറ്റിദ്ധാരണ തിരുത്താനും നാം മുന്നോട്ട് തന്നെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന ബോധ്യം ഉറപ്പിക്കാനും ചര്‍ച്ചകള്‍ വളരെ ഉപകാരപ്രദമായിരുന്നു.
ഉച്ചഭക്ഷണത്തിന് ശേഷം സമീപത്ത് ഉള്ള പ്രശസ്ത വിനോദസഞ്ചാര കേന്ദ്രവും ചരിത്ര സ്മാരകവും ആയ കല്ലില്‍ ഗുഹാ ക്ഷേത്രം സന്ദര്‍ശിച്ചു. യുവസമിതിയെ പരിചയപ്പെടുത്തുന്ന അവതരണം ഇവിടെ വെച്ച് നടന്നു. അഭിലാഷ് ആണ് അവതരിപ്പിച്ചത്. സാന്ദ്ര സുശീല്‍ (പ്രസിഡന്റ്), അരവിന്ദ് (വൈസ് പ്രസിഡന്റ്), ശരത്ത് ദേവ് (സെക്രട്ടറി), അലന്‍ ബിന്റോ (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ ഭാരവാഹികള്‍ ആയിക്കൊണ്ട് മേഖല കമ്മിറ്റി പുന:സംഘടിപ്പിച്ചു. ആനന്ദ്, ശ്യാം, സുജിത്ത്, അമൃത എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കോതമംഗലം മേഖല ഭൂതക്കണ്ണാടി അടിവാട് ദേശീയ വായനശാലയില്‍ വെച്ച് നടന്നു. വിനോദ്, അഞ്ജലി, മനു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നവാസ് (പ്രസിഡന്റ്), സമീന (വൈസ് പ്രസിഡന്റ്), അഞ്ജു (സെക്രട്ടറി), ശങ്കര്‍ (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ ഭാരവാഹികള്‍ ആയി യുവസമിതി മേഖല കമ്മിറ്റി രൂപീകരിച്ചു. ബാലവേദി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ യുവസമിതിയെ പര്യാപ്തമാക്കുന്ന തരത്തില്‍ നേതൃത്വ പരിശീലനങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *