എഞ്ചിനീയറിംഗ് ഇന്നവേറ്റേഴ്സ് മീറ്റ്

എഞ്ചിനീയറിംഗ് ഇന്നവേറ്റേഴ്സ് മീറ്റ്

 

Brochure-3

എഞ്ചിനീയറിംഗ് പഠന പ്രോജക്ടുകളെ സാമൂഹികപുനര്‍മിര്‍മിതിക്കായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്രസാഹിത്യപരിഷത്ത് യുവസമിതി, എഞ്ചിനീയറിംഗ് വിദ്യാര്‍ഥി കൂട്ടായ്മ എന്നിവരുടെ നേതൃത്വത്തില്‍ ഐ.ആര്‍.ടി.സി, അനര്‍ട്ട്, ഇ.എം.സി എന്നിവരുടെ സഹകരണത്തോടെ ആഗസ്റ്റ് 26,27,28 തിയതികളിലായി പാലക്കാട് ഐ.ആര്‍.ടി.സിയില്‍ വച്ച് ഇന്നവേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. ഊര്‍ജം, വിവരസാങ്കേതികവിദ്യ, നിര്‍മാണമേഖല, വിഭവസംരക്ഷണം, ഓട്ടോമേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലായി പ്രോജക്ട് മത്സരങ്ങള്‍ നടക്കും. അഞ്ച് വിഷയമേഖലകളിലായി സുസ്ഥിര സാങ്കേതികവിദ്യയിലൂന്നിയ 25 പ്രോജക്ടുകള്‍ തിരഞ്ഞെടുത്ത് അവയ്ക്ക് മാറ്റുരയ്ക്കാന്‍ അവസരമൊരുക്കുകയാണ് ഇന്നവേഴ്സ് മീറ്റ്.
ലോകനിര്‍മിതിയുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതില്‍ എഞ്ചിനീയറുടെ പങ്ക് വലുതാണ്. വിദ്യാര്‍ഥികളുടെ പഠനപ്രോജക്ടുകള്‍ സമൂഹം ആവശ്യപ്പെടുന്ന സാങ്കേതികപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും പുതിയൊരു ലോകനിര്‍മിതിക്കായുള്ള ബദല്‍മാതൃകകള്‍ സൃഷ്ടിക്കാനും ഉതകുന്നതാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുാണ് പ്രോജക്ട് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം.
നിലവിലെ പഠിതാക്കള്‍ക്ക് അതാത് വിഷയത്തിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രോജക്ട് ശില്‍പശാലയും നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ www.engineeringinnovatorsmeet.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ അവസാനിക്കുന്ന തിയതി ആഗസ്റ്റ് 15. തുടരന്വേഷണങ്ങള്‍ക്ക് – 9656760169, 9446690452, [email protected]


 

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ