മാതമംഗലം മേഖലാസമ്മേളനം
അനാചാരങ്ങളും കപടചികിത്സകളും ചൂഷണങ്ങളും കേരള സമൂഹത്തിൽ വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ അന്ധവിശ്വാസചൂഷണ നിരോധന നിയമം നടപ്പാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാതമംഗലം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. മാതമംഗലം cpnmghs സ്കൂളിൽ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പി.നാരായണൻ കുട്ടി ഉദ്ഘാടനം ചെയ്തു. കെ.പി.അപ്പന്‍ മാസ്റ്റർ അധ്യക്ഷനായി.
മേഖലാ സെക്രട്ടറി കെ.സി.പ്രകാശൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.വിനോദ് വരവ് ചെലവ് കണക്കും കേന്ദ്ര നിര്‍വാഹക സമിതി അംഗം കെ.വിലാസിനി സംഘടനാ രേഖയും അവതരിപ്പിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. എം.ടി.സുരേഷ്‌കുമാർ, കെ.വി.മനോജ്, സി.പി.ലക്ഷ്മിക്കുട്ടി, കെ.വി.ഗിരീഷ്, എൻ.വി.നിതിൻ, പ്രമോദ് അന്നൂക്കാരൻ, രജിതാ രാഘവൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പ്രസിഡന്റ്- കെ.പി.അപ്പന്‍, സെക്രട്ടറി- കെ.സി.പ്രകാശൻ ട്രഷറർ- കെ.വിനോദ് എന്നിവരെ തെരഞ്ഞെടുത്തു.