മാതോത്ത് പൊയിലിൽ കൊയ്ത്തുത്സവം
വയനാട്: പരിഷത്തിന്റെ പിന്തുണയോടെ മാതോത്ത് പൊയിലിൽ നടപ്പാക്കിയ പ്രളയാനന്തര പുനരുജ്ജീവന പദ്ധതി പ്രകാരം ആദിവാസികളുടെ കൃഷിഭൂമിയിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് ജില്ലാ കളക്ടർ ഡോ അദീല അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണൻ അധ്യക്ഷനായി. വാർഡ് മെമ്പർ കെ വി സുരേന്ദ്രൻ, കൃഷി ഓഫീസർ പി ആർ ഉഷാകുമാരി ജില്ലാ പ്രസിഡന്റ് മാഗി വിൻസന്റ്, സെക്രട്ടറി എം കെ ദേവസ്യ, നിർവാഹക സമിതി അംഗങ്ങളായ കെ ബാലഗോപാലൻ, സുമ വിഷ്ണു ദാസ് എന്നിവരും പങ്കെടുത്തു.