മൂന്നാറിൽ മാലിന്യസംസ്കരണത്തിന് വിശദമായ പദ്ധതിരേഖ
ഇടുക്കി: പാകേരളത്തിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിലെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുന്നതിന് UNDP യുടെ നേതൃത്വത്തിൽ പദ്ധതി തയ്യാറാകുന്നു. ഐ.ആർ.ടി.സിയാണ് സമഗ്ര മാലിന്യസംസ്കരണത്തിനാവശ്യമായ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കുന്നത്. ശൈത്യ കാലാവസ്ഥയിലും കമ്പോസ്റ്റിങ് ഉൾപ്പെടെയുള്ള ജൈവമാലിന്യ സംസ്കരണപ്രവർത്തനങ്ങൾ വിജയകരമാക്കാനുള്ള പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ആവശ്യമായ സാങ്കേതിക പരിഷ്കാരങ്ങൾ ഉൾപ്പെടുത്തി പദ്ധതിരേഖ തയ്യാറാക്കുന്നത്. മൂന്നാറിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഹരിതസഹായ സ്ഥാപനം സംസ്ഥാന കോർഡിനേറ്റർ ടി. പി. ശ്രീശങ്കർ, ഡോ. പി. എൻ. ദാമോദരൻ, വി. മനോജ് കുമാർ, ശ്രേയസ് വത്സൻ എന്നിവർ നേതൃത്വം നൽകുന്നു. ശൈത്യ കാലാവസ്ഥ നിലനിൽക്കുന്ന വട്ടവട, മാങ്കുളം, അടിമാലി, ചിന്നക്കനാൽ, അതിരപ്പിള്ളി, ദേവികുളം എന്നീ പഞ്ചായത്തുകളിലെ ഹരിതസഹായ സ്ഥാപനം പ്രവർത്തനങ്ങൾക്കും ഐ.ആർ.ടി.സിയാണ് നേതൃത്വം നൽകുന്നത്.