മേഖലാ പ്രവർത്തകയോഗം
കൂത്തുപറമ്പ്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഉയരുമ്പോൾ വിദ്യാഭ്യാസം എന്നത് എ പ്ലസ് എന്ന ലക്ഷ്യത്തിനു വേണ്ടി മാത്രമാവരുതെന്ന് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി. വി. ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതോടൊപ്പം ഏതെങ്കിലും ഒന്നോ രണ്ടോ വിഷയങ്ങളിൽ എ പ്ലസ് കിട്ടിയില്ല എന്ന കാരണത്താൽ മറ്റു വിദ്യാർത്ഥികളുടെ അറിവിനെയും കഴിവിനെയും കാണാതെ പോകരുതെന്നും കൂത്തുപറമ്പ് മേഖലാ കൺവെൻഷൻ, തൃക്കണ്ണാപുരം വെസ്റ്റ് എൽ. പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. മേഖലാ പ്രസിഡന്റ് ജയപ്രകാശ് പന്തക്ക അദ്ധ്യക്ഷത വഹിച്ചു. പി. ശ്രീനിവാസൻ, ടി. സി. സുമ, കെ. ശാന്തമ്മ, എം. പി. ഭട്ടതിരിപ്പാട്, അഡ്വ: വി. പി. തങ്കച്ചൻ, അഡ്വ: ആർ. സതീഷ് ബാബു, ടി. ടി. രാജൻ, പി. ജയറാണി, വി. കെ. രാജീവൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി. പ്രമോദ് കുമാർ സ്വാഗതവും കെ. എം. വത്സലൻ നന്ദിയും പറഞ്ഞു.
ഇരിട്ടി
മേഖലാ പ്രവർത്തകയോഗം മട്ടന്നൂർ ഗവ. യു. പി. സ്കൂളിൽ ജില്ലാ പ്രസിഡണ്ട് പി. വി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ലത ജില്ലാ റിപ്പോർട്ടിങ്ങ് നടത്തി. എം. വിജയകുമാർ അധ്യക്ഷം വഹിച്ചു. കെ. ടി. ചന്ദ്രൻ മാസ്റ്റർ, കെ. മോഹനൻ, പി. കെ. ഗോവിന്ദൻ മാസ്റ്റർ, കെ. എൻ. രവീന്ദ്രനാഥ്, കെ. ഹരീന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ട്രഷറർ കെ. സുരേഷ് മാസ്റ്റർ അംഗത്വം, ശാസ്ത്രപുസ്തകനിധി, എന്നിവയെ കുറിച്ച് വിശദീകരിച്ചു. മേഖലാ സെക്രട്ടറി കെ. വി. സന്തോഷ് സ്വാഗതവും മേഖലാ വൈസ് പ്രസിഡണ്ട് എം. ദിവാകരൻ നന്ദിയും പറഞ്ഞു.