മേഖലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സ്
കണിച്ചുകുളങ്ങര : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 21, 22 തീയതികളില്‍ കണിച്ചുകുളങ്ങര വി എച്ച് എസ്സ് എസ്സില്‍ നടന്നുവന്ന ചേര്‍ത്തല മേഖലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് സമാപിച്ചു. യു പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നായി 100 ബാലശാസ്ത്ര പ്രതിഭകള്‍ പങ്കെടുത്തു. “സൂക്ഷ്മജീവികളും മനുഷ്യസമൂഹവും” എന്നതായിരുന്നു കോണ്‍ഗ്രസ്സിന്റെ മുഖ്യപ്രമേയം.
പ്രോജക്ട് അവതരണം, ജീവശാസ്ത്ര നിരീക്ഷണങ്ങള്‍, വൃക്ഷവൈവിധ്യ സര്‍വേ, ശാസ്ത്ര ക്വിസ്സ്, ഡോക്യുമെന്ററി ഫിലിം പ്രദര്‍ശനം, ഗണിത നിര്‍മ്മിതി എന്നീ ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടനം ഡി രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. സുജിഷ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ ടി പ്രദീപ്, ബോബിന്‍ കെ പാല്യത്ത്, ആര്‍ വിജയകുമാര്‍, എം എന്‍ ഹരികുമാര്‍, എല്‍ ശാലിനി, എന്‍ ആര്‍ ബാലകൃഷ്ണന്‍, പി എം വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. പങ്കെടുത്തവര്‍ക്ക് എന്‍ കെ പ്രകാശന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നായി മികച്ച പ്രകടനം കാഴ്ചവച്ച പത്തു കുട്ടികളെ ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സിലേയ്ക്ക് തെരഞ്ഞെടുത്തു.