മേരിക്യൂറി: പരിഷത്ത് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
തൃശ്ശൂര്‍ : മേരിക്യൂറിയുടെ നൂറ്റമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് അവരുടെ ജീവിതം ആവിഷ്കരിക്കുന്ന രണ്ടു പുസ്തകങ്ങളുടെ പ്രകാശനം കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ നിർവഹിച്ചു. മാര്‍ച്ച് 24ന് സാഹിത്യ അക്കാദമി ഹാളില്‍ വച്ചായിരുന്നു പ്രകാശനം. എൻ. വേണുഗോപാലൻ രചന നിർവഹിച്ച ‘മേരിക്യൂറിയുടെ കഥ: റേഡിയത്തിന്റെയും’ എന്ന നാടകവും ടി.വി. അമൃത രചിച്ച ‘മേരിക്യൂറി: പ്രസരങ്ങളുടെ രാജകുമാരി’ എന്ന ജീവചരിത്രവും ആണ് പ്രകാശനം ചെയ്യപ്പെട്ടത്. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് പ്രസാധകർ. പരിഷത്ത് ജന്റര്‍ വിഷയ സമിതി ജില്ലാ ചെയർപേഴ്സൺ പ്രൊഫ.സി.വിമല അധ്യക്ഷത വഹിച്ചു. എൻ.പി. ധനം, ടി.എ.ഫസീല എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. എൻ.എം. റംഷി, ഡോ.എ.എസ്.ദിവ്യ എന്നിവർ പുസ്തകങ്ങൾ സ്വീകരിച്ചു. ഗ്രന്ഥകർത്താക്കൾ തങ്ങളുടെ രചനാനുഭവങ്ങൾ പങ്കുവെച്ചു. ജില്ലാ സെക്രട്ടറി കെ.എസ് സുധീർ സ്വാഗതവും സതീശ് ഓവാട്ട് നന്ദിയും പറഞ്ഞു.