യുവസമിതി സംസ്ഥാന പ്രവർത്തകകേമ്പ് സമാപിച്ചു
ജനാധിപത്യം പൂർണ്ണമാകണമെങ്കിൽ തുല്യത വളരണം –
കെ . കെ.ശൈലജ MLA
യുവസമിതി
സംസ്ഥാന പ്രവർത്തകകേമ്പ് സമാപിച്ചു’
രണ്ട് ദിവസമായി കണ്ണൂർ ജില്ലയിലെ പെരുവയിൽ നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന യുവസമിതി പ്രവർത്തക കേമ്പ് സമാപിച്ചു
കോളയാട് പെരുവ ഗവ.യു.പി സ്കൂളിൽ നടന്ന സമാപന സമ്മേളനം കെ.കെ.ശൈലജ ടീച്ചർ MLA ഉൽഘാടനം ചെയ്തു. ജനാധിപത്യം പൂർണ്ണമാകണമെങ്കിൽ തുല്യത വളരണം . തുല്യതയ്ക്കുവേണ്ടി നിരന്തരം യുവാക്കൾ പ്രവർത്തിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി സംസ്ഥാന പ്രവർത്തകർ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ കെ ശൈലജ എംഎൽഎ പറഞ്ഞു.കേരളം
2030 വർഷം ആകുമ്പോൾ ആർജിക്കേണ്ട വികസനശേഷികൾ ചില മേഖലകളിൽ ഇപ്പോഴേ ആർജ്ജിച്ചു കഴിഞ്ഞു.ശിശുമരണം നിരക്കിലും മാതൃമരണം നിരക്കിലും കേരളം ആഗോള നേട്ടത്തേക്കാൾ മുൻപന്തിയിലാണ്.നാം നേടി
യ നേട്ടങ്ങൾ തകർക്കുന്ന രീതിയിൽ ചില കോണുകളിൽ നിന്നും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ലഹരിയുടെ അമിത ഉപയോഗവും കേരള സമൂഹത്തിൽ വ്യാപിക്കുന്നുണ്ട്.ഇതിനെ ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി കേരളത്തിന് ഒന്നാകെ കൈകോർക്കണം ഇതിൽ യുവാക്കളുടെ സ്ഥാനം എപ്പോഴും മുന്നിൽ തന്നെയാണ് നേതൃസ്ഥാനം ഏറ്റെടുത്തുകൊണ്ട് പ്രവർത്തിക്കണമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
കോളയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഇ.സുധീഷ് കുമാർ അധ്യക്ഷ വഹിച്ചു . പരിഷത്ത് കേ
ന്ദ്ര നിർവാഹക സമിതി അംഗങ്ങളായ കെ.വിനോദ് കുമാർ, എം.ദിവാകരൻ, ജില്ലാ പ്രസിഡണ്ട് പി.കെ സുധാകരൻ സെ ക്രടറി പി.പി.ബാബു
, മുൻ കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ .പി
സുരേഷ് കുമാർ, ഡോക്ടർ മൈത്രി, കെ.എസ്
നാരായണൻകുട്ടി,സന്തോഷ് ഏറത്ത് എന്നിവർ സംസാരിച്ചു.
നവ .കേരളം കേമ്പയിനെ കുറിച്ച് എം.ദിവാ
കരൻ ക്ലാസ്റ്റെടുത്തു. വനം വകുപ്പിന്റെ സഹകരണത്തോടെ കണ്ണവം വനമേഖലയിൽവനയാത്രയും നടത്തി.
വിവിധ ജില്ലകളിൽ ന നിന്ന് 150 പ്രതിനിധികൾ പങ്കെടുത്ത കേമ്പ് ശാസ്ത്രം ജനനന്മക്ക് ശാസ്ത്രം നവകേരളത്തിന് കേരള സന്ദർശന പദയാത്ര
വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തു.
ഫോട്ടോ:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവ സമിതി സംസ്ഥാന പ്രവർത്തക ക്യാമ്പ് കണ്ണൂർ പെരുവയിൽ സമാപന പരിപാടിയുടെ ഉദ്ഘാടനം മുൻമന്ത്രി കെ കെ ശൈലജ എംഎൽഎ നിർവഹിക്കുന്നു