രണ്ടാംകേരള പഠനത്തിലേക്ക്

0

പരിഷത്ത് രണ്ടാം കേരളപഠനത്തിന് ഒരുങ്ങുകയാണ്. കേരള വികസനവുമായി ബന്ധപ്പെട്ട പരിഷത്ത്‌ ഇടപെടലിന്റെ സ്വാഭാവികമായ വളർച്ചയാണ്‌ കേരള പഠനം. “കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു ” എന്ന അന്വേഷണത്തിന്റെ ഭാഗമായി നമ്മൾ നടത്തിയ ഒന്നാം കേരളപഠനത്തിന് പന്ത്രണ്ട് വർഷം തികയുന്നു. ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ ഇന്നേ വരെ ചെയ്‌തതിൽ വച്ച്‌ ഏറ്റവും വലിയ പഠന പരിപാടിയാണ്‌ കേരളപഠനം. ഒന്നാം കേരള പഠനത്തിൽനിന്ന് വ്യത്യസ്തമായി രണ്ടാം കേരളപഠനത്തിൽ ഡിജിറ്റൈസ് ചെയ്ത ചോദ്യാവലിയാണ് ഉപയോഗിക്കുന്നത്. മൊബൈൽ, ലാപ്ടോപ്പ് ഉപയോഗിച്ച് വിവരങ്ങൾ തത്സമയം അപലോഡ് ചെയ്യാം. അതുകൊണ്ട്തന്നെ വിവരശേഖരണത്തിനും ഡാറ്റാ വിശകലനത്തിനും ക്രോ‍‍‍ഡീകരണത്തിനും എടുക്കുന്ന സമയം പരമാവധി കുറയും. ആകെ 941 പഞ്ചായത്തുകൾ, 87 മുൻസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ – ആകെ 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടും. രണ്ടാം കേരളപഠനത്തിൽ വിശദവും ആഴത്തിലുള്ളതുമായ പഠനങ്ങൾ ആവശ്യമായ പ്രശ്‌നങ്ങൾ ആദിവാസി മേഖല, തോട്ടംമേഖല – പാടികൾ, മത്സ്യതൊഴിലാളികൾ, ഇതരസംസ്ഥാന തൊഴിലാളികൾ, എസ്.സി.കേളനി, പ്രവാസി എന്നീ മേഖലകളിലെ ഉപപഠനങ്ങളും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *