റോട്ടറി ക്ലബിന്റെ മാലിന്യസംസ്ക്കരണ പ്രോജക്ട്
പാലക്കാട്: റോട്ടറി ക്ലബ് മാലിന്യസംസ്ക്കരണ രംഗത്ത് 8 കോടി രൂപ ചെലവഴിക്കാന്‍ സന്നദ്ധമായി REACH എന്ന പേരില് ഒരു പ്രോജക്ട് തയ്യാറായിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന വിപുലമായ ഒരു ശില്പശാല യില്‍ പി.പി.സിയില്‍ നിന്ന് രണ്ട് പേർ പങ്കെടുത്ത് നമ്മുടെ എല്ലാ മാലിന്യസംസ്ക്കരണ ഉപാധികളുടെയും പ്രദര്‍ശനവും ഐ.ആര്‍.ടി.സിയെക്കുറിച്ചുള്ള പാനല്‍ പ്രദര്‍ശനവും നടത്തി. തദ്ദേശസ്ഥാപനങ്ങള്‍ വഴി തെരഞ്ഞെടുത്ത വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മുഴുവന്‍ വീടുകളിലും മാലിന്യസംസ്ക്കരണോപാധി സൌജന്യമായി നല്‍കാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി വാര്‍ഡിലെ എല്ലാവര്‍ക്കും വേണ്ടി ആവശ്യം വരുന്ന ഗുണഭോക്തൃവിഹിതം. അവര്‍ മേല്പറഞ്ഞ എട്ട് കോടി രൂപയില്‍നിന്ന് ചിലവഴിക്കും. ഈ സാധ്യത ഉപയോഗിച്ച് ഓരോയിടത്തും ബന്ധപ്പെടാന്‍ കഴിയുന്ന ക്ലബ്ഭാരവാഹികളെയും തദ്ദേശ സ്ഥാപനങ്ങളെയും പരസ്പരം ബന്ധപ്പെടുത്തി പദ്ധതി ഐ.ആര്‍.ടി.സി വഴി നടപ്പിലാക്കാന്‍ വേണ്ട ഇടപെടല്‍ നടത്തണമെന്ന് പി.പി.സി. കണ്‍വീനര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനറെ ബന്ധപ്പെടാവുന്നതാണ്.