ലോക പരിസ്ഥിതിദിന സെമിനാർ ചേർത്തല എസ് എൻ കോളേജിൽ 

0

കാലാവസ്ഥ വ്യതിയാനം – ശാസ്ത്രം,ദുരന്ത ലഘൂകരണം,പരിഹാരമാർഗ്ഗങ്ങൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ യുവസമിതി, പരിഷത്ത് ചേർത്തല മേഖല, ചേർത്തല എസ് എൻ കോളേജ് സയൻസ് ക്ലബ്,ഫിസിക്സ്,ജിയോളജി വകുപ്പുകൾ എന്നിവ  സംയുക്തമായി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിന സെമിനാർ  ജൂൺ 4 ന് ചേർത്തല SN കോളേജിൽ നടന്നു.

ഡോ.ടി പ്രദീപ് (KSSP ജില്ല പ്രസിഡൻ്റ്) അദ്ധ്യക്ഷത വഹിച്ചു, ഡോ.ശ്രീജമോൾ കെ എൽ (അസോസിയേറ്റ് പ്രൊഫസർ സുവോളജി) സെമിനാർ ഉദ്ഘാടനം ചെയ്തു.

കാലാവസ്ഥ വ്യതിയാനം – ശാസ്ത്രം,ദുരന്ത ലഘൂകരണം,പരിഹാരമാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ ഡോ.എം ജി മനോജ് (സയൻറിസ്റ്റ് ACARR ,കുസാറ്റ്) അവതരണം നടത്തി.

പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതിയംഗം ഡോ.വി എൻ ജയചന്ദ്രൻ ആശംസയർപ്പിച്ചു, കേരള യൂണിവേഴ്സിറ്റി UG പരീക്ഷയിൽ റാങ്ക് നേട്ടം കൈവരിച്ച കോളേജ് വിദ്യാർത്ഥികളായ ഗൗരിമായ വി ജി (ജിയോളജി), ജയലക്ഷ്മി എൻ പി (ഫിസിക്സ്) എന്നിവർക്ക് പരിഷത്ത് പ്രസിദ്ധീകരിച്ച “പരിസ്ഥിതിക്ക് ഒരാമുഖം” എന്ന പുസ്തകം നൽകി.

പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതിയംഗം ഡോ.ജയന്തി എസ് പണിക്കർ(കുസാറ്റ്), ജില്ല ജോയിൻ്റ് സെക്രട്ടറി അഡ്വ.ശ്രീരാജ് സി ആർ, പരിഷത്ത് ചേർത്തല മേഖലയിൽ നിന്ന് ദാസപ്പൻ, എൻ ആർ ബാലകൃഷ്ണൻ, രഞ്ജിത്ത്, കമലാകരൻ, കെ എൻ രാധാമണി, എൻ ബി അശോകൻ,ധനഞ്ജയൻ, മുരളീധരൻ,സബീഷ്,പ്രസന്നൻ എന്നിവർ പങ്കെടുത്തു.

കസ്തൂരി (ജില്ലാ യുവ സമിതി കൺവീനർ) സ്വാഗതവും,ഡോ.ഗോപകുമാർ രാമകൃഷ്ണൻ (അസി.പ്രൊഫസർ ഫിസിക്സ്) നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *