വയോസൗഹൃദ ദേശം സർവേ ഉദ്ഘാടനം- ആർത്താറ്റ്- കുന്നംകുളം

0

28/07/24 തൃശ്ശൂർ

പരിഷത്ത് ആർത്താറ്റ് യൂണിറ്റും, ആർത്താറ്റ് ഗ്രാമീണ വായനശാലയും വിവിധ കലാ സാംസ്ക്കാരിക സംഘടനകളുമായി സഹകരിച്ച് കുന്നംകുളം മുനിസിപ്പാലിറ്റിയിലെ 29ആം വാർഡിൽ “വയോ സൗഹൃദ ദേശം” എന്ന പേരിൽ നടപ്പാക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ആർത്താറ്റ് മുത്തപ്പൻ ബസാറിൽ മുനിസിപ്പൽ ചെയർപേഴ്സൺ സീത രവീന്ദ്രൻ നിർവഹിച്ചു.
29ആം വാർഡിലെ ഈ പ്രവർത്തനം മാതൃകാപരമാണെന്നും വയോജനങ്ങൾക്കുള്ള പദ്ധതി വിഹിതം ഫലപ്രദമായി വിനിയോഗിക്കാനും അവരുടെ പ്രയാസങ്ങൾ ലഘൂകരിക്കാനും ഈ വിവരശേഖരണം സഹായിക്കും എന്നും ചെയർപേഴ്സൺ പറഞ്ഞു.
വാർഡിലെ 60 വയസ്സിനു മേൽ പ്രായമുള്ള 240നടുത്ത് വരുന്ന മുതിർന്ന പൗരന്മാരുടെ വിവരശേഖരണമാണ് നടത്തുന്നത്.
സർവേയുടെ ഭാഗമായി കെ.എ. കുഞ്ഞുമോന്റെ വിവരങ്ങൾ ഗൂഗിൾ ഫോമിൽ രേഖപ്പെടുത്തിയാണ് ചെയർപേഴ്സൺ ഉദ്ഘാടനം നിർവ്വഹിച്ചത്.
വാർഡ് കൗൺസിലർ പ്രിയ സതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ആരോഗ്യ വിഷയസമിതി കൺവീനറും, കുന്നംകുളം മുനിസിപ്പൽ പ്ലാനിംഗ് വൈസ് ചെയർമാനുമായ വി. മനോജ്കുമാർ വയോസൗഹൃദ ദേശം സംബന്ധിച്ച് വിശദീകരണം നടത്തി. മുതിർന്ന പരിഷത്ത് പ്രവർത്തകൻ പി.കെ. രാജൻ മാസ്റ്റർ, കുന്നംകുളം മേഖല ആരോഗ്യ വിഷയസമിതി ചെയർമാൻ ടി. രാജഗോപാൽ,
പ്രവാസി സംഘം കുന്നംകുളം ഏരിയ പ്രസിഡന്റ് യു.വി. അനിൽകുമാർ, ആർത്താറ്റ് ഗ്രാമീണ വായനശാല സെക്രട്ടറി സിന്ധു സുരേഷ്, പരിഷത്ത് മേഖല സെക്രട്ടറി ടി.എ. പ്രേമരാജൻ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed