പുസ്തക പ്രകാശനവും, ശാസ്ത്ര പുസ്തക നിധി നറുക്കെടുപ്പും നടത്തി
22 ഓഗസ്ത് 2024
വയനാട്
സുൽത്താൻബത്തേരി, മീനങ്ങാടി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പ്രൊഫ: വി കെ രാമചന്ദ്രൻ എഡിറ്റ് ചെയ്ത “മില്ലേനിയം വയർമാൻ ” എന്ന പുസ്തകം പ്രകാശനം ചെയ്തു. സ്റ്റെർക്ക് സാങ്കേതിക സമിതിയംഗവും റിട്ടയേർഡ് കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയറുമായ ശ്രീ. കെ അബ്ദുൾഷുക്കൂർ പ്രകാശന കർമ്മം നിർവഹിച്ചു. 22- 8-2024 ന് മീനങ്ങാടി ഗവ: പോളിടെക്നിക് കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ ഗവ:പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ ശ്രീ. പി എൻ വികാസ് പുസ്തകം ഏറ്റുവാങ്ങി. തുടർന്ന് വൈദ്യുതി മേഖലയിൽ ജോലി ചെയ്യുന്ന സാങ്കേതിക വിദഗ്ദ്ധർക്കും, വിദ്യാർത്ഥികൾക്കും, സാധാരണക്കാർക്കും വളരെയധികം പ്രയോജനം ചെയ്യുന്ന പുസ്തകത്തെ ശ്രീ. കെ അബ്ദുൾ ഷുക്കൂർ സദസ്സിന് പരിചയപ്പെടുത്തി. കോളേജ് പ്രിൻസിപ്പാൾ ശ്രീ. പി എൻ വികാസ്, പോളിടെക്നിക് എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ശ്രീ. എം എസ് നിഖിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ശാസ്ത്ര പുസ്തക നിധിയുടെ ഒന്നാമത് നറുക്കെടുപ്പ് പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം ശ്രീ. പി ആർ മധുസൂദൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നിർവഹിച്ചു. പരിഷത്ത് മേഖല സെക്രട്ടറി ശ്രീ. പി കെ രാജപ്പൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ശ്രീ. പി ആർ മധുസൂദനൻ അധ്യക്ഷത വഹിച്ചു. പരിഷത്ത് മീനങ്ങാടി യൂണിറ്റ് സെക്രട്ടറി ശ്രീ. കെ ആർ സുരേഷ് നന്ദി പറഞ്ഞു.